അലാബ ഇനി റയലിന് സ്വന്തം, ഔദ്യോഗിക പ്രഖ്യാപനം എത്തി

20210528 213942
- Advertisement -

ഓസ്ട്രിയൻ താരം ഡേവിഡ് അലാബ ഇനി സ്പാനിഷ് ടീം റയൽ മാഡ്രിഡിൽ. താരവുമായി കരാറിൽ എത്തിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 5 വർഷത്തെ കരാറാണ് താരത്തിന് റയൽ നൽകിയത്. യൂറോ 2021 കഴിയുന്നതോടെ താരത്തെ ക്ലബ്ബ് ഔദ്യോഗികമായി അവതരിപ്പിക്കും.

ഡിഫൻഡറായ താരം ബുണ്ടസ് ലീഗ ക്ലബ്ബ് ബയേൺ മ്യൂണിക്കുമായുള്ള കരാർ അവസാനിച്ചതോടെയാണ് ക്ലബ്ബ് മാറാൻ തീരുമാനിച്ചത്. 28 വയസുള്ള താരം ഫുട്ബോളിൽ ഏറെ അനുഭവസമ്പത്തുള്ള താരമാണ്. 2010 മുതൽ ബയേൺ ആദ്യ ടീമിൽ കളിച്ച താരം ക്ലബ്ബിന് ഒപ്പം 10 ലീഗ് കിരീടങ്ങളും, 2 ചാമ്പ്യൻസ് ലീഗും അടക്കം നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്.

Advertisement