ശിവം മാവിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഭാവി – ബ്രെറ്റ് ലീ

- Advertisement -

ശിവം മാവിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഭാവിയെന്ന് പറഞ്ഞ് മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. താൻ കമന്റേറ്ററായി താരത്തിന്റെ പ്രകടനവും ആക്ഷനും വളരെ അധികം അടുത്ത് നിന്ന് വീക്ഷിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ ഭാവി താരമായി മാറുവാൻ ശേഷിയുള്ളയാളാണ് ശിവം മാവിയെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി. ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റിന്റെ ഭാഗമായി മിന്നും പ്രകടനം പുറത്തെടുത്ത താരം ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്.

ഐപിഎലിൽ ഈ സീസണിൽ താരത്തിന് അത്ര മികച്ചതായിരുന്നില്ല കാര്യങ്ങൾ. ടീമിൽ സ്ഥിരം സാന്നിദ്ധ്യമായി മാറുവാൻ കഴിയാത്ത താരത്തിനെതിരെ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷാ മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ആറ് ഫോറുകൾ പായിച്ചിരുന്നു.

Advertisement