സ്മൃതി മന്ഥാന പൂജ്യത്തിന് പുറത്ത്, 23 റൺസ് വിജയവുമായി സത്തേൺ ബ്രേവ്

Stafanietaylor

ട്രെന്റ് റോക്കറ്റ്സിനെതിരെ 23 റൺസ് വിജയവുമായി സത്തേൺ ബ്രേവ്. ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടുകയായിരുന്നു. 45 റൺസുമായി പുറത്താകാതെ നിന്ന സ്റ്റഫാനി ടെയിലറും 40 റൺസ് നേടി സ്റ്റഫാനിയ്ക്ക് കൂട്ടായി നിന്ന ക്യാപ്റ്റന്‍ അന്യ ഷ്രുബ്സോളുമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഇന്ത്യന്‍ താരം സ്മൃതി മന്ഥാന പൂജ്യത്തിന് പുറത്താകുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രെന്റിന് വേണ്ടി ക്യാപ്റ്റന്‍ നത്താലി സ്കിവര്‍ 29 പന്തിൽ 44 റൺസ് നേടിയപ്പോള്‍ ഹീത്തര്‍ ഗ്രഹാം(24), കാത്തറിന്‍ ബ്രണ്ട്(22) എന്നിവര്‍ക്ക് ടീമിനെ 7 വിക്കറ്റ് നഷ്ടത്തിൽ 110 റൺസിലേക്ക് എത്തിക്കാനായുള്ളു.

ബ്രേവിന് വേണ്ടി ഷ്രുബ്സോള്‍ നാല് വിക്കറ്റ് നേടി.

Previous articleആഴ്‌സണലിന് പ്രീസീസണിൽ വലിയ വിജയം
Next articleപോൾ പോഗ്ബയുമായി ക്ലബ് ചർച്ച നടത്തുന്നുണ്ട് എന്ന് ഒലെ