ആഴ്‌സണലിന് പ്രീസീസണിൽ വലിയ വിജയം

20210724 224243

അങ്ങനെ അവസാനം ആഴ്‌സണൽ പ്രിസീസണിൽ ഫോമിലേക്ക് ഉയർന്നു. ഇന്ന് നടന്ന മത്സരത്തിൽ മിൽവലിനെ നേരിട്ട ആഴ്‌സണൽ ഒന്നിനെതിനെ നാലു ഗോളുകളുടെ വിജയമാണ് ഇന്ന് നേടിയത്. ആഴ്‌സനലിനായി ഇന്ന് പ്രമുഖ താരങ്ങൾ എല്ലാം കളത്തിൽ ഇറങ്ങിയിരുന്നു. ആദ്യ പകുതിയിൽ കാലം ചാമ്പേഴ്‌സ് ആണ് ആഴ്‌സനലിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ചാമ്പേഴ്‌സിന്റെ അസിസ്റ്റിൽ നിന്ന് ഒരു ഹെഡറിലൂടെ ലാകസെറ്റ് ആഴ്‌സനലിന്റെ രണ്ടാം ഗോൾ നേടി. ഔബയും ലകസെറ്റും ചേർന്ന് നടത്തിയ നീക്കത്തിന് ഒടുവിൽ പെപെ ആയിരുന്നു മൂന്നാം ഗോൾ നേടിയത്. സബ്ബായി എത്തിയ ബലോഗണും ആഴ്‌സനലിനായി വലകുലുക്കി. ഇനി ആഗസ്റ്റ് ഒന്നിന് ചെൽസിക്ക് എതിരെയാണ് ആഴ്‌സണൽ മത്സരം.

Previous articleബൗളിംഗിൽ മര്‍ച്ചന്റ് ഡി ലാംഗ്, ബാറ്റിംഗിലും ഷോര്‍ട്ടും മലനും ട്രെന്റ് റോക്കറ്റ്സിന് മികച്ച വിജയം
Next articleസ്മൃതി മന്ഥാന പൂജ്യത്തിന് പുറത്ത്, 23 റൺസ് വിജയവുമായി സത്തേൺ ബ്രേവ്