പോൾ പോഗ്ബയുമായി ക്ലബ് ചർച്ച നടത്തുന്നുണ്ട് എന്ന് ഒലെ

20210724 231218

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു പോകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പോൾ പോഗ്ബയെ നിലനിർത്താനുള്ള ശ്രമങ്ങൾ ക്ലബ്ബ് തുടരുകയാണ് എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ. പോഗ്ബയുടെ കരാർ പുതുക്കാനായി ക്ലബും താരത്തിന്റെ ഏജന്റുമായി ചർച്ചകൾ തുടരുകയാണെന്നും ഒലെ പറഞ്ഞു. പോഗ്ബ ക്ലബ്ബ് വിടും എന്നുള്ള അഭ്യൂഹങ്ങൾ എന്നുമുള്ളതാണ് എന്നും ഇത് കാര്യമാക്കുന്നില്ല എന്നും ഒലെ പറഞ്ഞു. താരം ഉടൻ തന്നെ ക്ലബിനൊപ്പം പ്രീസീസണായി ചേരും എന്നും ഒലെ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോഗ്ബയ്ക്ക് ഇനി ഒരു വർഷത്തെ കരാർ മാത്രമേ ബാക്കിയുള്ളൂ. താരത്തെ സ്വന്തമാക്കാനായി ഫ്രഞ്ച് ക്ലബായ പി എസ് ജി കാര്യമായി ശ്രമിക്കുന്നുണ്ട്. ഇത്തവണ പോഗ്ബയെ വിൽക്കാൻ ആയില്ല എങ്കിൽ അടുത്ത സീസണിൽ പോഗ്ബ ഫ്രീ ഏജന്റായി യുണൈറ്റഡ് വിടാൻ സാധ്യതയുണ്ട്. എന്നാൽ പോഗ്ബ യുണൈറ്റഡിൽ പുതിയ സീസൺ കളിക്കാനായി ഉറ്റു നോക്കുകയാണ് എന്നാണ് ഒലെ പറയുന്നത്.

Previous articleസ്മൃതി മന്ഥാന പൂജ്യത്തിന് പുറത്ത്, 23 റൺസ് വിജയവുമായി സത്തേൺ ബ്രേവ്
Next articleആദ്യ ദിനം മൂന്നു സ്വർണം അടക്കം നാലു മെഡലുകളുമായി ചൈന മെഡൽ നിലയിൽ ഒന്നാമത്