ദി ഹണ്ട്രെഡിന്റെ പുരുഷ വിഭാഗത്തിൽ 9 വിക്കറ്റ് വിജയവുമായി ട്രെന്റ് റോക്കറ്റ്സ്. ഇന്ന് പുരുഷ വിഭാഗത്തിൽ സത്തേൺ ബ്രേവിനെ പരാജയപ്പെടുത്തിയാണ് ട്രെന്റ് റോക്കറ്റ്സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 126 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പുറത്താകാതെ 39 റൺസ് നേടിയ റോസ് വൈറ്റ്‍ലി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ റോക്കറ്റ്സിന് വേണ്ടി മര്‍ച്ചന്റ് ഡി ലാംഗ് അഞ്ച് വിക്കറ്റ് നേടി മികച്ച് നിന്നു.

രണ്ടാം പന്തിൽ അലക്സ് ഹെയിൽസിനെ നഷ്ടമായ ശേഷം 124 റൺസ് നേടിയാണ് ഡാര്‍സി ഷോര്‍ട്ടും ദാവിദ് മലനും ടീമിനെ അപരാജിത കൂട്ടുകെട്ടിലൂടെ വിജയത്തിലേക്ക് നയിച്ചത്. ഷോര്‍ട്ട് 51 റൺസും മലന്‍ 62 റൺസുമാണ് നേടിയത്.
 
					












