ടെസ്റ്റ് ടീമില്‍ സാധ്യതയുള്ള താരങ്ങളെല്ലാം എന്‍സിഎല്‍ കളിക്കണം – ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

Bangladesh
- Advertisement -

നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ എല്ലാ ബംഗ്ലാദേശ് ടെസ്റ്റ് സാധ്യത താരങ്ങളും പങ്കെടുക്കണമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കോവിഡ് സാഹചര്യം മൂലം കഴിഞ്ഞ സീസണ്‍ എന്‍സിഎല്‍ നടത്താന്‍ ബോര്‍ഡിന് സാധിച്ചില്ല. എന്നാല്‍ പ്രസിഡന്റ്സ് കപ്പും ബംഗബന്ധു ടി20യും നടത്തിയ ടീം മാര്‍ച്ച് 22ന് എന്‍സിഎല്‍ നടത്തുവാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.

ന്യൂസിലാണ്ടില്‍ പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കുവാന്‍ പോയ സംഘം ഒഴികെ ബാക്കി ടെസ്റ്റ് ടീമില്‍ സാധ്യതയുള്ള താരങ്ങള്‍ എല്ലാം നിര്‍ബന്ധമായി നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കണമെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് ആവശ്യപ്പെട്ടത്.

മോമിനുള്‍ ഹക്ക്, തൈജുല്‍ ഇസ്ലാം, ഷദ്മന്‍ ഇസ്ലാം, അബു ജയേദ് എന്നിവര്‍ ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കേണ്ടതുണ്ടെന്നാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം.

Advertisement