പത്തുപേരുമായി പൊരുതി അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് ചെൽസി വനിതകൾ

Img 20210304 022458

വനിതാ ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ മത്സരത്തിന്റെ ആദ്യ പാദത്തിൽ ചെൽസിക്ക് വിജയം. സ്പാനിഷ് ലീഗിലെ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ ആണ് ചെൽസി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10 പേരുമായി കളിക്കേണ്ടി വന്ന ചെൽസി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടി എന്നത് ചെൽസിയുടെ മികവ് കാണിക്കുന്നു. അത്ലറ്റിക്കോ മാഡ്രിഡ് രണ്ട് പെനാൾട്ടി നഷ്ടമാക്കിയതും സ്പാനിഷ് ക്ലബിന് വിനയായി.

12ആം മിനുട്ടിൽ മിഡ്ഫീൽഡർ ഇംഗിൾ ആണ് ചുവപ്പ് കണ്ട് പുറത്ത് പോയത്. ഇതിനു പിന്നാലെ കിട്ടിയ പെനാൾട്ടിയും രണ്ടാം പകുതിയിൽ കിട്ടിയ മറ്റൊരു പെനാൾട്ടിയും അത്ലറ്റിക്കോ മാഡ്രിഡ് നഷ്ടപ്പെടുത്തി. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് മെൾഡെ ആണ് ചെൽസിക്ക് ലീഡ് നൽകിയത്. 64ആം മിനുട്ടിൽ കിർബി ചെൽസിയുടെ രണ്ടാം ഗോളും നേടി. അടുത്ത ആഴ്ചയാണ് രണ്ടാം പാദ മത്സരം നടക്കുക.