ഗാബയിലെ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. മത്സരം രണ്ടാം സെഷൻ കഴിഞ്ഞ് ചായക്ക് പിരിയുമ്പോൾ കളിയുടെ ഗതി ഏതു ഭാഗത്താണ് എന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്. രണ്ടാം സെഷനിൽ അഗ്രസീവായി ബാറ്റി ചെയ്ത ഇന്ത്യ ഇപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എന്ന നിലയിലാണ് ഉള്ളത്. 91 റൺസ് എടുത്ത ഗില്ലും, 24 റൺസ് എടുത്ത രഹാനെയും പുറത്തായി. നേരത്തെ ഓപ്പണർ രോഹിത് ശർമ്മ 7 റൺസ് എടുത്തും പുറത്തായിരുന്നു.
ഇപ്പോൾ 43 റൺസുമായി പൂജാരയും 10 റൺസുമായി പന്തുമാണ് ക്രീസിൽ ഉള്ളത്. പൂജാര ക്ഷമയോടെ 168 പന്തിൽ നിന്നാണ് 43 റൺസ് എടുത്തത്. ഇനി 37 ഓവറാണ് കളിയിൽ ബാക്കിയുള്ളത്. ഇന്ന് സമനില നേടിയാൽ വരെ ബീർഡർ ഗവാസ്കർ ട്രോഫി ഇന്ത്യക്ക് ലഭിക്കും. എങ്കിലും വിജയിക്കാൻ തന്നെയാകും ഇന്ത്യയുടെ ശ്രമം. ഓസ്ട്രേലിയ ബൗളർമാരിൽ കമ്മിൻസൻ രണ്ടു വിക്കറ്റും ലിയോൺ ഒരു വിക്കറ്റും എടുത്തു.