ഇരട്ട ഗോളുമായി ഇബ്രഹിമോവിച് തിരിച്ചെത്തി, മിലാൻ മുന്നിൽ തന്നെ

20210119 100326
Credit:Credit: Twitter Twitter

സീരി എയിൽ എ സി മിലാന് വിജയം. കൊറോണയും പരിക്കും സസ്പെൻഷനും ഒക്കെ ആയി പ്രധാന താരങ്ങളിൽ പലരും ഇല്ലായിരുന്നിട്ടും മിലാൻ ഇന്നലെ കലിയരിയെ തോൽപ്പിച്ചു. പരിക്ക് മാറി തിരികെ എത്തിയ ഇബ്രഹിമോവിചിന്റെ ഇരട്ട ഗോളുകളാണ് മിലാന് വിജയൻ നൽകിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മിലാന്റെ വിജയം. അഞ്ചാം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു മിലാന്റെ ആദ്യ ഗോൾ‌.

പെനാൾട്ടി ലക്ഷ്യം തെറ്റാതെ വലയിൽ എത്തിക്കാൻ ഇബ്രയ്ക്ക് ആയി. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ഇബ്രാഹിമോവിച് രണ്ടാം ഗോളും നേടി. ലീഗിൽ ഇതോടെ ഇബ്രയ്ക്ക് 8 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളായി. ഈ സീസണിൽ ലീഗിൽ സ്റ്റാർട്ട് ചെയ്ത എല്ലാ മത്സരത്തിലും ഇബ്ര ഗോൾ നേടി. ഈ വിജയത്തോടെ മിലാൻ ഒന്നാം സ്ഥാനത്തുള്ള മൂന്ന് പോയിന്റ് ലീഡ് നിലനിർത്തി. 18 മത്സരങ്ങളിൽ നിന്ന് 33 പോയിന്റാണ് മിലാനുള്ളത്.

Previous articleഒബാമയങ്ങ് ഇരട്ട ഗോൾ, ആഴ്സണൽ മുന്നോട്ട് വരുന്നു
Next article37 ഓവറും ഏഴു വിക്കറ്റും ബാക്കി, ജയിക്കാൻ ഇന്ത്യക്ക് 145 റൺസ് കൂടെ