സിറാജിന് ഓസ്ട്രേലിയയിൽ ബുമ്രക്ക് പകരക്കാരൻ ആകാൻ കഴിയും എന്ന് വാട്സൺ

ലോകകപ്പിന് ബുമ്ര ഇല്ലാത്തതിനാൽ ഇന്ത്യ പകരം സിറാജിനെ ലോകകപ്പിന് കൊണ്ട് പോകണം എന്ന് മുൻ ഓസ്ട്രേലിയൻ താരം വാട്സൺ. ജസ്പ്രീത് ലഭ്യമല്ലെങ്കിൽ ഞാൻ ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്ന കളിക്കാരൻ മുഹമ്മദ് സിറാജാണ് എന്ന് വാട്സൺ പറയുന്നും ബുമ്രക്ക് പകരക്കാരൻ ആകാനുഅ ഫയർ പവർ സിറാജിനുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ബുമ്ര

പേസും ബൗൺസും ഉപയോഗിക്കുന്ന ഓസ്ട്രേലിയയിലെ വലിയ പ്രധാനമാണ്. അതിന് സിറാജിനാകും എന്ന് ഐസിസി റിവ്യൂ ഷോയിൽ സംസാരിക്കവെ വാട്‌സൺ പറഞ്ഞു.

ന്യൂ ബോളിൽ സിറാജ് മികച്ച ബൗളർ ആണ്. വേഗതയുള്ളവനാണ്, അവന് പന്ത് സ്വിംഗ് ചെയ്യാനും ആകും. വാട്സൺ പറഞ്ഞു. ഐപിഎല്ലിൽ നമ്മൾ കണ്ടതാണ് കഴിഞ്ഞ രണ്ട് വർഷമായി സിറാജ് മെച്ചപ്പെടുന്നത്. അതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം ലോകകപ്പ് സ്ക്വാഡിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ പോകുന്നത് സിറാജായിരിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു