ലബൂഷാനെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ബാറ്റിംഗ് താരം മർനസ് ലബുഷാനെ ഐസിസി പുരുഷ ടെസ്റ്റ് പ്ലെയർ റാങ്കിംഗിൽ ഒന്നാമതെത്തി. ഈ വർഷം ഓഗസ്റ്റ് മുതൽ ഒന്നാം സ്ഥാനത്തായിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ മറികടന്നാണ് ലബുഷാനെ ഒന്നാമത് എത്തിയത്. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ആഷസ് ടെസ്റ്റിൽ ലബുഷാഗ്‌നെ ആദ്യ ഇന്നിങ്സിൽ 103 റൺസും രണ്ടാം ഇന്നിങ്സിൽ 51 റൺസും എടുത്തിരുന്നു‌. ഇന്ത്യൻ താരങ്ങളായ രീഹിത് ശർമ്മ അഞ്ചാമതും വിരാട് കോഹ്ലി ഏഴാമതും ഉണ്ട്.

രണ്ടാം ആഷസ് ടെസ്റ്റിൽ കളിച്ചില്ല എങ്കിലും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബൗളർമാരിൽ ഒന്നാം സ്ഥാനം നിലനിർത്തി. മിച്ചൽ സ്റ്റാർക്ക് 11 മാസത്തെ ഇടവേളക്ക് ശേഷം ആദ്യ പത്ത് ടെസ്റ്റ് ബൗളർമാരിൽ തിരിച്ചെത്തി.

ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ്;
1 Marnus Labuschagne AUS 912
2 Joe Root ENG 897
3 Steve Smith AUS 884
4 Kane Williamson NZ 879
5 Rohit Sharma IND 797
6 David Warner AUS 775
7 Virat Kohli IND 756
8 Dimuth Karunaratne SL 754
9 Babar Azam PAK 750
10 Travis Head AUS 728