വെസ്റ്റിൻഡീസ് പരമ്പരക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിൻഡീസിനെതിരെയുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ ഏകദിന ടീമിലേക്ക് തിരിച്ചെത്തി ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ധവാൻ. ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നതിനിടെ വിരലിന് പൊട്ടലേറ്റ ധവാൻ ലോകകപ്പിൽ നിന്ന് പുറത്തു പോയിരുന്നു.  വെസ്റ്റിൻഡീസിൽ നടക്കുന്ന മൂന്ന് ഫോർമാറ്റിലുള്ള മത്സരങ്ങൾക്കും വിരാട് കോഹ്‌ലി തന്നെയാവും ഇന്ത്യൻ ടീമിനെ നയിക്കുക. നേരത്തെ വിരാട് കോഹ്‌ലിക്ക് പരമ്പരയിൽ വിശ്രമം അനുവദിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

നേരത്തെ റിപ്പോർട്ട് ചെയ്തത് പോലെ വെസ്റ്റിൻഡീസ് പരമ്പരക്കുള്ള ടീമിൽ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഉൾപ്പെട്ടിട്ടില്ല. കൂടാതെ ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ ശ്രേയസ് അയ്യരും മനീഷ് പണ്ടേയും ഇടം പിടിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ഖലീൽ അഹമ്മദും നവദീപ് സെയ്നിയും ഏകദിന ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറക്കും ഹർദിക് പാണ്ഡ്യാക്കും ഏകദിനത്തിൽ നിന്നും ടി20യിൽ നിന്നും വിശ്രമം അനുവദിച്ചപ്പോൾ ബുംറ ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ തിരിച്ചെത്തും. ഏകദിന മത്സരങ്ങൾക്കും ടി20യിലും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്. അതെ സമയം ടെസ്റ്റിൽ വൈസ് ക്യാപ്റ്റൻ അജിങ്കെ രഹാനെയാണ്.

ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ രോഹിത് ശർമ്മ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. കൂടാതെ ഒരു വർഷത്തെ ഇടവേളക്ക് ശേഷം വൃദ്ധിമാൻ സാഹയും ടെസ്റ്റ് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.  ഓഗസ്റ്റ് 3ന് നടക്കുന്ന ടി20 മത്സരത്തോടെയാണ് പരമ്പരക്ക് തുടക്കമാവുക. മൂന്ന് ടി20 മത്സരവും 3 ഏകദിന മത്സരവും 2 ടെസ്റ്റ് മത്സരവും വെസ്റ്റിൻഡീസിൽ ഇന്ത്യ കളിക്കും.

Test Squad: Virat Kohli (Captain), Ajinkya Rahane (VC), Mayank Agarwal, KL Rahul, C Pujara, Hanuma Vihari, Rohit Sharma, Rishabh Pant (WK) Wriddhiman Saha (WK), R Ashwin, Ravindra Jadeja, Kuldeep Yadav, Ishant Sharma, Mohammed Shami, Jasprit Bumrah, Umesh Yadav

ODI Squad: Virat Kohli (Captain), Rohit Sharma (VC), Shikhar Dhawan, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (wk), Ravindra Jadeja, Kuldeep Yadav, Yuzvendra Chahal, Kedar Jadhav, Mohammed Shami, Bhuvneshwar Kumar, Khaleel Ahmed, Navdeep Saini

T20I Squad: Virat Kohli (Captain), Rohit Sharma (VC), Shikhar Dhawan, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (WK), Krunal Pandya, Ravindra Jadeja, Washington Sundar, Rahul Chahar, Bhuvneshwar Kumar, Khaleel Ahmed, Deepak Chahar, Navdeep Saini