തൈജുല്‍ ഇസ്ലാമിനു നാല് വിക്കറ്റ്, ചെറുത്ത് നില്പുമായി ടെയിലര്‍-മൂര്‍ കൂട്ടുകെട്ട്

- Advertisement -

ബംഗ്ലാദേശിനെതിരെ പ്രതിരോധ മതില്‍ കെട്ടിയുയര്‍ത്തി ബ്രണ്ടന്‍ ടെയിലറും പീറ്റര്‍ മൂറും. 100/3 എന്ന നിലയില്‍ ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിഞ്ഞ ശേഷം തൈജുല്‍ ഇസ്ലാം ഷോണ്‍ വില്യംസിനെയും(11) സിക്കന്ദര്‍ റാസയെയും(0) പുറത്താക്കി സിംബാബ്‍വേയെ പിന്നോട്ടടിച്ചുവെങ്കിലും ആറാം വിക്കറ്റില്‍ മികച്ച പ്രതിരോധം തീര്‍ത്ത് ടെയിലര്‍-മൂര്‍ കൂട്ടുകെട്ട്.

64 റണ്‍സാണ് 109 പന്തില്‍ നിന്ന് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയിട്ടുള്ളത്. ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ സിംബാബ്‍വേ 195/5 എന്ന നിലയിലാണ്. 327 റണ്‍സ് കൂടി ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സിനെ മറികടക്കുവാന്‍ ടീം നേടേണ്ടതുണ്ടെങ്കിലും പീറ്റര്‍ മൂറും-ടെയിലറും ക്രീസില്‍ നില്‍ക്കുന്നിടത്തോളം കാലം സിംബാബ്‍വേയ്ക്ക് ആ പ്രതീക്ഷ നിലനിര്‍ത്തുവാനാകും.

ബ്രണ്ടന്‍ 59 റണ്‍സ് നേടിയപ്പോള്‍ മൂര്‍ 44 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നു. ബംഗ്ലാദേശ് നിരയില്‍ തൈജുല്‍ ഇസ്ലാം നാല് വിക്കറ്റ് നേടി മികവ് പുലര്‍ത്തി.

Advertisement