തമീം ഇക്ബാലിനു ശതകം, 301 റണ്‍സ് നേടി ബംഗ്ലാദേശ്

നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനു 301 റണ്‍സ്. തമീം ഇക്ബാലിന്റെ ശതമാണ് ബംഗ്ലാദേശ് ഇന്നിംഗ്സിലെ എടുത്ത് പറയാനാവുന്ന പ്രകടനം. മഹമ്മദുള്ളയും മഷ്റഫേ മൊര്‍തസയുമായുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ബംഗ്ലാദേശിന്റെ സ്കോര്‍ 301 റണ്‍സിലേക്ക് നീങ്ങി. തമീം ഇക്ബാല്‍ 103 റണ്‍സ് നേടി പുറത്തായി.

അഞ്ചാം വിക്കറ്റില്‍ 53 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 36 റണ്‍സ് നേടിയ മൊര്‍തസയേ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. മഹമ്മദുള്ള 67 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഷാകിബ്(37) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. വിന്‍ഡീസിനായി ആഷ്‍ലി നഴ്സ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടും ദേവേന്ദ്ര ബിഷൂ, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി.

വാലറ്റത്തോടൊപ്പം മികവോടെ ബാറ്റ് വീശിയ മഹമ്മദുള്ളയും 5 പന്തില്‍ 11 റണ്‍സ് നേടി മൊസ്ദേക് ഹൊസൈന്‍ സൈക്കത്തുമാണ് ടീമിന്റെ സ്കോര്‍ 300 കടക്കാന്‍ സഹായിച്ചത്. സബ്ബിര്‍ റഹ്മാന്‍ 12 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രീസീസൺ ലാമ്പാർഡിന്റെ ഡെർബി കൗണ്ടിയോട് വോൾവ്സ് പരാജയപ്പെട്ടു
Next articleപെനാൽറ്റി ഷൂട്ട് ഔട്ടിൽ യുവന്റസിന് ജയം