പ്രീസീസൺ ലാമ്പാർഡിന്റെ ഡെർബി കൗണ്ടിയോട് വോൾവ്സ് പരാജയപ്പെട്ടു

പ്രീസീസൺ ഒരുക്കത്തിൽ പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിന് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ ചാമ്പ്യൻഷിപ്പ് ക്ലബായ ഡെർബി കൗണ്ടിയാണ് വോൾവ്സിനെ പരാജയപ്പെടുത്തിയത്‌. മുൻ ചെൽസി ഇതിഹാസമായ ലാമ്പാർഡാണ് ഡെർബിയെ പരിശീലിപ്പിക്കുന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. വോൾവ്സിനായി പോർച്ചുഗീസ് മിഡ്ഫീൽഡർ മൗട്ടീനോ ഇന്ന് അരങ്ങേറ്റം നടത്തിയിരുന്നു

ഡേവിഡ് നുഗന്റും, മാസോൺ മൗണ്ടുമാണ് ഡെർബിക്കായി ഗോൾ നേടിയത്. ജോറ്റയായിരുന്നു വോൾവ്സിന്റെ സ്കോറർ. പ്രീസീസൺ ഒരുക്കങ്ങളിൽ വോൾവ്സിന്റെ 90 മിനുട്ടിലെ ആദ്യ പരാജയമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിംബാബ്‍വേയ്ക്ക് സഹായം അനുവദിച്ച് ഐസിസി
Next articleതമീം ഇക്ബാലിനു ശതകം, 301 റണ്‍സ് നേടി ബംഗ്ലാദേശ്