ഓപ്പണര്‍മാരെ പുറത്താക്കി തൈജുൽ ഇസ്ലാം

Taijulislam

ധാക്കയിൽ ഒന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം. പാക് ഓപ്പണര്‍മാര്‍ ആദ്യ ടെസ്റ്റിലെ പോലെ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും ഇരുവരെയും തൈജുൽ ഇസ്ലാം ആണ് പുറത്താക്കിയത്.

59 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം അബ്ദുള്ള ഷഫീക്കിനെയാണ് പാക്കിസ്ഥാന് ആദ്യം നഷ്ടമായത്. 25 റൺസാണ് ഷഫീക്ക് നേടിയത്. അധികം വൈകാതെ 39 റൺസ് നേടിയ ആബിദ് അലിയെയും പാക്കിസ്ഥാന് നഷ്ടമായി.

ലഞ്ചിന് പിരിയുമ്പോള്‍ 78/2 എന്ന നിലയിലുള്ള പാക്കിസ്ഥാന് വേണ്ടി അസ്ഹര്‍ അലിയും(6*) ബാബര്‍ അസമും(8*) ആണ് ക്രീസിലുള്ളത്.

Previous articleവീണ്ടും അജാസ്!!! സാഹയെയും അശ്വിനെയും പുറത്താക്കി ആറ് വിക്കറ്റ് സ്വന്തം
Next articleഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തും, ടി20 പരമ്പര മാറ്റിവെച്ചു