ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തും, ടി20 പരമ്പര മാറ്റിവെച്ചു

India Test Team Ajinke Ishant Sharma Axer Patel

പുതിയ കോവിഡ് വകബേധത്തെ തുടർന്ന് അനിശ്ചിതത്തിലായിരുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നേരത്തെ തീരുമാനിച്ച പ്രകാരം നടക്കുമെന്ന് അറിയിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. എന്നാൽ നേരത്തെ പരമ്പരയിൽ ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്ന ടി20 പരമ്പര മറ്റൊരു അവസരത്തിൽ നടക്കുമെന്നും ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് പ്രകാരം മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ നടക്കും. നേരത്തെ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയിരുന്ന ഇന്ത്യൻ എ ടീം ദക്ഷിണാഫ്രിക്കയിൽ തന്നെ തുടർന്നിരുന്നു. അതെ സമയം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയിരുന്ന നെതർലൻഡ്സ് ടീം പരമ്പര പകുതിവെച്ച് ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചിരുന്നു.

Previous articleഓപ്പണര്‍മാരെ പുറത്താക്കി തൈജുൽ ഇസ്ലാം
Next articleജന്മ നാട്ടിൽ പത്തിൽ പത്തും സ്വന്തം, ജിം ലേക്കറിനും അനിൽ കുംബ്ലെയ്ക്കുമൊപ്പം ഇനി അജാസ് പട്ടേലും