വീണ്ടും അജാസ്!!! സാഹയെയും അശ്വിനെയും പുറത്താക്കി ആറ് വിക്കറ്റ് സ്വന്തം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ ടെസ്റ്റിന്റെ രണ്ടാം ദിവസവും വിക്കറ്റുമായി തിളങ്ങി അജാസ് പട്ടേൽ. താരം ഇന്ന് അടുത്തടുത്ത പന്തുകളിൽ വൃദ്ധിമന്‍ സാഹയെയും രവിചന്ദ്രന്‍ അശ്വിനെയും പുറത്താക്കിയപ്പോള്‍ ഇന്ത്യ 224/6 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

സാഹ 27 റൺസാണ് നേടിയത്. ഇന്ത്യയ്ക്കായി 146 റൺസുമായി മയാംഗ് അഗര്‍വാളും 32 റൺസ് നേടി അക്സര്‍ പട്ടേലും ക്രീസിൽ നില്‍ക്കുമ്പോള്‍ 98 ഓവറിൽ 285/6 എന്ന നിലയിലാണ് ടീം. ഏഴാം വിക്കറ്റിൽ അക്സര്‍ മയാംഗ് കൂട്ടുകെട്ട് 61 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്.

അജാസ് പട്ടേലാണ് ഇന്ത്യയുടെ ഇന്നിംഗ്സിലെ വീണ വിക്കറ്റുകള്‍ എല്ലാം നേടിയത്.