ആദ്യം വെടിക്കെട്ട്, പിന്നെ തകര്‍ച്ച, കേരളം 120നു ഓള്‍ഔട്ട്

13 ഓവറാക്കി ചുരുക്കിയ ആന്ധ്ര കേരളം സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിനു 120 റണ്‍സ്. മികച്ച തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകള്‍ വീണപ്പോള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ സ്കോറെ കേരളത്തിനു നേടാനായുള്ളു. ഫോമിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസണും വെടിക്കെട്ട് വീരന്‍ വിഷ്ണു വിനോദും നല്‍കിയ തുടക്കം മുതലാക്കാന്‍ കേരളത്തിനു കഴിയാതെ പോകുകയായിരുന്നു. ആന്ധ്രയ്ക്കെതിരെയുള്ള സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റിലെ മൂന്നാം മത്സരത്തിലാണ് കേരളം ആദ്യം ബാറ്റ് ചെയ്ത് 120 റണ്‍സ് നേടിയത്. ഏഴാം ഓവറില്‍ 83/1 എന്ന നിലയില്‍ നിന്നാണ് കേരളം 12ാം ഓവറില്‍ 120 റണ്‍സിനു ഓള്‍ഔട്ട് ആയത്.

ടോസ് നേടിയ ആന്ധ്ര കേരളത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 4.2 ഓവറില്‍ 50 റണ്‍സ് തികച്ച കേരളത്തിനു വേണ്ടി ഒന്നാം വിക്കറ്റില്‍ സഞ്ജു-വിഷ്ണു കൂട്ടുകെട്ട് 65 റണ്‍സാണ് നേടിയത്. സഞ്ജു 19 പന്തില്‍ 32 റണ്‍സ് നേടി പുറത്താകുമ്പോള്‍ കേരളത്തിന്റെ സ്കോര്‍ 5.4 ഓവറില്‍ 65 റണ്‍സായിരുന്നു.

തൊട്ടടുത്ത ഓവറില്‍ വിഷ്ണു വിനോദും മടങ്ങിയതോടെ കേരളത്തിന്റെ സ്കോറിംഗ് നിരക്ക് മന്ദ ഗതിയിലായി. ഒപ്പം വിക്കറ്റുകളും ഏളുപ്പത്തില്‍ നഷ്ടമായത് ടീമിന്റെ സ്കോറിംഗിനെ വല്ലാതെ ബാധിച്ചു. 20 പന്തില്‍ 45 റണ്‍സാണ് വിഷ്ണു അടിച്ചുകൂട്ടിയത്. 3 ബൗണ്ടറിയും 4 സിക്സും ഉള്‍പ്പെട്ട ഇന്നിംഗ്സായിരുന്നു വിഷ്ണു വിനോദിന്റെ. അധികം വൈകാതെ അരുണ്‍ കാര്‍ത്തികിനെയും കേരളത്തിനു നഷ്ടമായി. 83/1 എന്ന നിലയില്‍ നിന്ന് 95/5 എന്ന നിലയിലേക്ക് കേരളം വീഴുന്ന കാഴ്ചയാണ് പിന്നീട് വൈസാഗില്‍ കണ്ടത്. ഹരിശങ്കര്‍ റെഡ്ഢിയുടെ ബൗളിംഗിനു മുന്നില്‍ കേരള മധ്യനിര കുഴങ്ങിയപ്പോള്‍ 12 റണ്‍സ് എടുക്കുന്നതിനിടയില്‍ കേരളത്തിനു 4 വിക്കറ്റുകളാണ് നഷ്ടമായത്. പിന്നീട് 12ാം ഓവറില്‍ കേരളം 120 റണ്‍സിനു ഓള്‍ഔട്ട് ആയി.

മത്സരത്തില്‍ തന്റെ അരങ്ങേറ്റം കുറിച്ച  ഹരിശങ്കര്‍ റെഡ്ഢി നാല് വിക്കറ്റും അയ്യപ്പ് ഭണ്ഡാരു മൂന്ന് വിക്കറ്റും നേടി. ഭാര്‍ഗവ് ഭട്ട്, ഹനുമന വിഹാരി, ഗിരിനാഥ് റെഡ്ഢി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സയ്യദ് മുഷ്താഖ് അലി ട്രോഫി: ആന്ധ്രയ്ക്കെതിരെ കേരളം ബാറ്റ് ചെയ്യുന്നു

സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റില്‍ മൂന്നാം മത്സരത്തില്‍ കേരളം ബാറ്റ് ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്ക് വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ ആന്ധ്ര ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടാണ് മൂന്നാം മത്സരത്തിലേക്ക് കേരളം എത്തുന്നത്.

കേരളത്തിന്റെ മത്സരത്തിനു മുമ്പ് നടന്ന മത്സരത്തിനിടെ ഉടലെടുത്ത തര്‍ക്കത്തിനെത്തുടര്‍ന്ന് ഒരു മണിക്കൂറിലധികം വൈകിയാണ് കേരളത്തിന്റെ മത്സരം തുടങ്ങിയത്. കര്‍ണ്ണാടകയും ഹൈദ്രാബാദും തമ്മിലുള്ള മത്സരത്തിനിടെയാണ് ബൗണ്ടറി ലൈനിലെ ഒരു തെറ്റായ തീരുമാനം പിന്നീട് വലിയ വിവാദമായി മാറിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പഴയ ഫോര്‍മാറ്റിലേക്ക് മടങ്ങി സയ്യദ് മുഷ്താഖ് അലി ട്രോഫി

കഴിഞ്ഞ സീസണില്‍ വന്ന ഫോര്‍മാറ്റ് മാറ്റം സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ വേണ്ടെന്ന് വെച്ച് ബിസിസിഐ. കഴിഞ്ഞ വര്‍ഷം അതാത് സോണിലെ ടീമുകളുട സോണല്‍ മത്സരങ്ങള്‍ക്ക് ശേഷം ഓരോ സംസ്ഥാന ടീമില്‍ നിന്നും താരങ്ങളെ ഉള്‍പ്പെടുത്തി സോണല്‍ ടീമുകള്‍ സൃഷ്ടിച്ച് അഞ്ച് സോണുകള്‍ കളിക്കുന്ന ഫോര്‍മാറ്റിലേക്ക് ബിസിസിഐ സയ്യദ് മുഷ്താഖ് അലി ട്രോഫി മാറ്റിയിരുന്നു. എന്നാല്‍ ഇത്തവണ ആ ഫോര്‍മാറ്റ് വേണ്ട പഴയ പോലെ ഇന്റര്‍-സ്റ്റേറ്റ് നോക്ഔട്ട് ഘടന പുനസ്ഥാപിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

സോണല്‍ ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ യോഗ്യത നേടുകയും അവര്‍ 5 ടീമുകളുടെ രണ്ട് ഗ്രൂപ്പായി മത്സരിക്കുകയും ചെയ്യുമെന്നാണ് പുതിയ ഘടന പ്രകാരമുള്ള തീരുമാനം. ഇരു ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലേക്ക് യോഗ്യത നേടു. നോക്ഔട്ട് ഘട്ട മത്സരങ്ങള്‍ ജനുവരി 21-27 വരെ നടക്കുമെന്നാണ് അറിയുന്നത്.

ഓരോ വേദിയിലും ഫ്രാഞ്ചൈസികളുടെ സ്കൗട്ടുകള്‍ താരങ്ങളെ വിശകലനം ചെയ്യാനായി എത്തിയിട്ടുണ്ട്. സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം ഐപിഎലിലേക്കുള്ള വാതിലാകുമെന്നാണ് പല താരങ്ങളുടെയും പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അര്‍ദ്ധ ശതകവുമായി സച്ചിന്‍ ബേബി, കേരളത്തിനു രണ്ടാം തോല്‍വി

തുടക്കത്തില്‍ തമിഴ്നാടിന്റെ ഓപ്പണിംഗ് സ്പെല്‍ എറിയുന്ന വിഗ്നേഷിന്റെ മൂര്‍ച്ഛയേറിയ പന്തുകള്‍ക്ക് മുന്നില്‍ കേരളം പതറിയെങ്കിലും പിന്നീട് അരുണ്‍ കാര്‍ത്തിക്(31), സച്ചിന്‍ ബേബി(51), സല്‍മാന്‍ നിസാര്‍(38) എന്നിവരുടെ മികവാര്‍ന്ന് ബാറ്റിംഗിന്റെ ബലത്തില്‍ 14 റണ്‍സ് നേടി കേരളം തോല്‍വിയുടെ ആക്കം കുറച്ചു. തമിഴ്നാടിനോട് 35 റണ്‍സിനു പരാജയം ഏറ്റുവാങ്ങി സൗത്ത് സോണ്‍ ടി20 മത്സരത്തില്‍ രണ്ടാം തോല്‍വിയാണ് കേരളം ഇന്ന് ഏറ്റുവാങ്ങിയത്. ഒരു ഘട്ടത്തില്‍ മൂന്നാം ഓവറില്‍ തന്നെ 11/3 എന്ന നിലയിലേക്ക് വീണ കേരളത്തെ നാലാം വിക്കറ്റില്‍ അരുണ്‍ കാര്‍ത്തിക്-സച്ചിന്‍ ബേബി കൂട്ടുകെട്ട് നേടിയ 71 റണ്‍സാണ് കൂറ്റന്‍ തോല്‍വി ഒഴിവാക്കാന്‍ സഹായിച്ചത്. അരുണ്‍ പുറത്തായ ശേഷം എത്തിയ സല്‍മാന്‍ നിസാറും അതി വേഗത്തില്‍ സ്കോറിംഗ് തുടര്‍ന്നുവെങ്കിലും ലക്ഷ്യം ഏറെ പ്രയാസകരമായിരുന്നതിനാല്‍ എത്തിപ്പെടാന്‍ കേരളത്തിനായില്ല.

ആദ്യ സ്പെല്ലില്‍ മൂന്ന് വിക്കറ്റ് വീഴ്തത്തിയ വിഗ്നേഷ് രണ്ടാം വര‍വില്‍ സച്ചിന്‍ ബേബിയെയും പുറത്താക്കി തന്റെ വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി. പിന്നീട് സല്‍മാന്‍ നിസാറിനെയും പുറത്താക്കി വിഗ്നേഷ് മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.  സഞ്ജയ് യാദവിനാണ് ഒരു വിക്കറ്റ്.

ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ദിനേശ് കാര്‍ത്തിക്(71), എന്‍ ജഗദീഷന്ർ(35*), ബാബ അപരാജിത്(34), വാഷിംഗ്ടണ്‍ സുന്ദര്‍(30) എന്നിവരുടെ ബലത്തിലാണ് 184 റണ്‍സ് നേടിയത്. നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും റണ്‍ നിരക്ക് താഴാതെ നോക്കുവാന്‍ തമിഴ്നാടിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം, കേരളത്തിനെതിരെ തമിഴ്നാടിനു മികച്ച സ്കോര്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളത്തിനു 185 റണ്‍സ് വിജയ ലക്ഷ്യം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ സച്ചിന്‍ ബേബി ഇന്ന് തമിഴ്നാടിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡ് രണ്ടക്കം കടക്കുന്നതിനു മുമ്പ് ഓപ്പണര്‍ ഭരത് ശങ്കറിനെ നഷ്ടമായെങ്കിലും പിന്നീട് തമിഴ്നാടിന്റെ ആധിപത്യമാണ് മത്സരത്തില്‍ കണ്ടത്.

92 റണ്‍സ് കൂട്ടുകെട്ടാണ് ദിനേശ് കാര്‍ത്തിക്കും വാഷിംഗ്ടണ്‍ സുന്ദറും നേടിയത്. എന്നാല്‍ ഇരുവരെയും ഓവറുകളുടെ വ്യത്യാസത്തില്‍ നഷ്ടമായത് തമിഴ്നാടിന്റെ റണ്ണൊഴുക്കിനെ ബാധിച്ചു. 26 പന്തില്‍ 30 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറാണ് തുടക്കത്തില്‍ ആക്രമിച്ചു കളിച്ചതെങ്കിലും പിന്നീട് ദിനേശ് കാര്‍ത്തിക് തന്റെ ഉഗ്രരൂപമെടുക്കുകയായിരുന്നു. പുറത്താകുമ്പോള്‍ 8 ബൗണ്ടറിയും 4 സിക്സും സഹതിം 38 പന്തില്‍ നിന്നാണ് 71 റണ്‍സ് ദിനേശ് കാര്‍ത്തിക് നേടിയത്.

ദിനേശ് കാര്‍ത്തിക് പുറത്താകുമ്പോള്‍ 13.1 ഓവറില്‍ 117/3 എന്ന നിലയിലായിരുന്നു തമിഴ്നാടിനെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബാബ അപരാജിത്-ജഗദീഷന്‍ സഖ്യം മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. 52 റണ്‍സ് അടിച്ചു കൂടിയ സഖ്യത്തിന്റെ ബലത്തില്‍ തമിഴ്നാട് 4 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. അപരാജിത് 34 റണ്‍സ് നേടി പുറത്തായപ്പോള്‍ ജഗദീഷന്‍ 35 നേടി പുറത്താകാതെ നിന്നു.

തമിഴ്നാടിന്റെ ആദ്യ മത്സരത്തിലും ദിനേശ് കാര്‍ത്തിക് അര്‍ദ്ധ ശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. കേരളത്തിനായി സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റും ഫാബിദ് അഹമ്മദ് ഒരു വിക്കറ്റും നേടി. സന്ദീപ് വാര്യര്‍ക്ക് മാത്രമാണ് തമിഴ്നാട് ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാന്‍ സാധിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ കേരളത്തിന്റെ ബൗളിംഗ് പരാജയപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നായകന്‍ നയിച്ചു പക്ഷേ കേരളത്തിനു ജയമില്ല

സച്ചിന്‍ ബേബിയുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ ബലത്തില്‍ അവസാന നിമിഷം വരെ പൊരുതി നോക്കിയ കേരളത്തിനു പക്ഷേ ജയം സ്വന്തമാക്കാനായില്ല. ഇന്ന് കേരളത്തിനെതിരെ ഹൈദ്രാബാദ് 10 റണ്‍സിന്റെ ജയമാണ് സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്യാനാവശ്യപ്പെട്ട ഹൈദ്രാബാദ് 168 റണ്‍സ് നേടിയപ്പോള്‍ കേരളം 20 ഓവറില്‍158/7 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. സച്ചിന്‍ ബേബി 79 റണ്‍സ് നേടി അവസാന ഓവറില്‍ മുഹമ്മദ് സിറാജിനു വിക്കറ്റ് നല്‍ി മടങ്ങി.

കേരളത്തിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ രവി കിരണ്‍ ആണ് ഹൈദ്രാബാദിനായി നിര്‍ണ്ണായക പ്രകടനം നടത്തിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദ്രാബാദ് ക്യാപ്റ്റന്‍ അമ്പാട്ടി റായിഡു പുറത്താകാതെ നേടിയ 52 റണ്‍സിന്റെ ബലത്തിലാണ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേരളത്തിനു 169 റണ്‍സ് വിജയലക്ഷ്യം

സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 സൗത്ത് സോണ്‍ മത്സരത്തില്‍ ഹൈദ്രാബാദിനെതിരെ കേരളത്തിനു 169 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ കേരള നായകന്‍ സച്ചിന്‍ ബേബി ഹൈദ്രാബാദിനെ ബാറ്റിംഗിനയയ്ച്ചു. മൂന്നാം ഓവറില്‍ തന്മയ് അഗര്‍വാലിനെ(4) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അക്ഷത് റെഡ്ഢിയും(34) ഭവാങ്ക സന്ദീപും (25) ചേര്‍ന്നു 49 റണ്‍സ് കൂട്ടിചേര്‍ക്കുകയായിരുന്നു. ജലജ് സക്സേന ഇരുവരെയും പുറത്താക്കി കേരളത്തിനെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നു.

എന്നാല്‍ ആശിഷ് റെഡ്ഢിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് കേരളത്തിനു തലവേദന സൃഷ്ടിക്കുകയായിരുന്നു. 14 പന്തില്‍ 21 റണ്‍സ് നേടി കുതിക്കുകയായിരുന്ന ആശിഷിനെ മടക്കി പ്രശാന്ത് പദ്മനാഭന്‍ കേരളത്തിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. നായകന്‍ അമ്പാട്ടി റായിഡുവും(52*) സുമന്ത് കൊല്ലയും ചേര്‍ന്ന് ഭേദപ്പെട്ട രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ഹൈദ്രാബാദ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടുകയായിരുന്നു. 14 റണ്‍സാണ് കേരളം എക്സ്ട്രായിനത്തില്‍ വഴങ്ങിയത്. അഞ്ചാം വിക്കറ്റില്‍ 49 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. സുമന്തിനെ(18) ബേസില്‍ തമ്പി പുറത്താക്കുകയായിയിരുന്നു. അമ്പാട്ടി റായിഡു പുറത്താകാതെ ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്ത് 52 റണ്‍സ് നേടി. 31 പന്ത് നേരിട്ട മുന്‍ ഇന്ത്യന്‍ താരം മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും തന്റെ ഇന്നിംഗ്സില്‍ നേടി.

കേരള ബൗളിംഗ് നിരയില്‍ ജലജ് സക്സേന(2), സന്ദീപ് വാര്യര്‍, പ്രശാന്ത് പദ്മനാഭന്‍, ബേസില്‍ തമ്പി എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒരു റണ്‍സ് അകലെ സയ്യദ് മുഷ്താഖ് അലി ട്രോഫി ശതകം നഷ്ടമായി പ്രശാന്ത് ചോപ്ര

ഹിമാചല്‍ പ്രദേശിന്റെ പ്രശാന്ത് ചോപ്രയ്ക്ക് ഒരു റണ്‍സ് അകലെ സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ ശതകം നഷ്ടമായി. ഇന്ന് നടന്ന മത്സരത്തില്‍ നോര്‍ത്ത് സോണില്‍ ഹരിയാനയുമായായിരുന്നു ഹിമാചലിന്റെ മത്സരം. ന്യൂ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‍ല മൈതാനത്ത് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍ പ്രശാന്ത് ചോപ്രയുടെയും(99*) പരസ് ഡോഗ്രയുടെയും(47*) ബാറ്റിംഗ് മികവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടുകയായിരുന്നു.

11 ബൗണ്ടറി അടങ്ങിയ ഇന്നിംഗ്സില്‍ 64 പന്തുകളാണ് പ്രശാന്ത് നേരിട്ടത്. ഒരു സിക്സര്‍ പോലും അടിക്കാനായില്ലെങ്കിലും താരം ഈ സീസണില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. രഞ്ജി സീസണില്‍ ധരംശാലയില്‍ പഞ്ചാബിനെതിരെ 338 റണ്‍സ് നേടി പ്രശാന്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഹിമാചല്‍ പ്രദേശിനു വേണ്ടി ആദ്യമായി ട്രിപിള്‍ സെഞ്ച്വറി അടിക്കുന്ന താരമെന്ന നേട്ടവും അന്ന് പ്രശാന്ത് സ്വന്തമാക്കിയിരുന്നു.

തന്റെ 25ാം ജന്മദിനത്തിന്റെ അന്നാണ് പ്രശാന്ത് ട്രിപ്പിള്‍ ശതകം തികച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സയ്യദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന്റെ മത്സരക്രമങ്ങള്‍ ഇപ്രകാരം

സയ്യദ് മുഷ്താഖ് അലി ട്രോഫി സൗത്ത് സോണ്‍ മത്സരങ്ങളില്‍ കേരളത്തിനു നാളെ ആദ്യ മത്സരത്തില്‍ എതിരാളികള്‍ ഹൈദ്രാബാദ്. ജനുവരി 9നു തമിഴ്നാടുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം. പിന്നീട് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 11നു ആന്ധ്രയെയും ജനുവരി 12നു ഗോവയെയും കേരളം നേരിടും. ജനുവരി 14നു ക്ര‍ണ്ണാടകയുമായാണ് കേരളത്തിന്റെ അവസാന മത്സരം.

സച്ചിന്‍ ബേബി നയിക്കുന്ന ടീമില്‍ മുന്‍ നിര താരങ്ങളായ സഞ്ജു സാംസണ്‍, ബേസില്‍ തമ്പി എന്നിവരുടെ സാന്നിധ്യം ടീമിനെ ശക്തനാക്കുന്നു. ഡേവ് വാട്മോറിന്റെ കീഴില്‍ മികച്ച പ്രകടനമാണ് കേരളം രഞ്ജി ട്രോഫിയില്‍ കാഴ്ചവെച്ചത്. ക്വാര്‍ട്ടറില്‍ വിദര്‍ഭയോട് തോറ്റുവെങ്കിലും മികച്ച ഫോമില്‍ കളിച്ച ഒരു പിടി താരങ്ങള്‍ സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റിലും കേരളത്തിനു തുണയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ഐപിഎല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമില്‍ ഇടം പിടിച്ച വിഷ്ണു വിനോദിനു അതിനു സാധിച്ചതും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം കാരണമാണ്.

ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന ഐപിഎല്‍ താരലേലം നടക്കുന്നതിനാല്‍ ടൂര്‍ണ്ണമെന്റ് ഇന്ത്യന്‍ പ്രാദേശിക താരങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമായ ഒന്നാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡല്‍ഹി ടി20 ടീം നായകനായി പ്രദീപ് സാംഗ്വാന്‍

ഡല്‍ഹിയുടെ ടി20 നായകനായി പ്രദീപ് സാംഗ്വാന്‍. സയ്യദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണ്ണമെന്റിനുള്ള ടീമിനെയാവും സാംഗ്വാന്‍ നയിക്കുക. ഡല്‍ഹിയെ രഞ്ജി ട്രോഫി മത്സരങ്ങളില്‍ ഋഷഭ് പന്ത് ആയിരുന്നു നയിച്ചിരുന്നത്. ടീമിനെ രഞ്ജി ട്രോഫി ഫൈനലില്‍ വരെ നയിച്ചുവെങ്കിലും കിരീടപ്പോരാടത്തില്‍ വിജയം നേടുവാന്‍ ഡല്‍ഹിയ്ക്കായില്ല. വിദര്‍ഭയോടാണ് ടൂര്‍ണ്ണമെന്റില്‍ ഡല്‍ഹി പരാജയം ഏറ്റുവാങ്ങിയത്.

രഞ്ജി മത്സരങ്ങളില്‍ ഒന്നും തന്നെ പരിക്ക് മൂലം സാംഗ്വാന്‍ പങ്കെടുത്തിരുന്നില്ല. ജനുവരി 8നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കാനിരിക്കുന്നത്. സീസണില്‍ ഇതിനു മുമ്പ് ഇശാന്ത് ശര്‍മ്മ ടീമിനെ നയിച്ചിരുന്നുവെങ്കിലും അന്താരാഷ്ട്ര ഡ്യൂട്ടിയ്ക്കായി പലപ്പോളും താരം ലഭ്യമായിരുന്നില്ല എന്ന കാരണത്താലാണ് പിന്നീട് ഋഷഭ് പന്തിനെ നായകനാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version