സയ്യദ് മുഷ്താഖ് അലി ട്രോഫി സെലക്ഷനില്‍ മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറിമാര്‍ ഇടപെട്ടു

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയുടെ ദയനീയമായ പ്രകടനമായിരുന്നു ഏവരും കണ്ടത്. അതിന് കാരണമായി ക്രിക്കറ്റ് ഇംപ്രൂവിംഗ് കമ്മിറ്റി മുന്‍ തലവന്‍ ലാല്‍ചന്ദ് രജ്പുത് പറയുന്നത് മുംബൈ അസോസ്സിയേഷന്‍ സെക്രട്ടറിമാര്‍ ടീം ഇലവന്റെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നാണ്.

അസോസ്സിയേഷന്റെ എത്തിക്സ് ഓഫീസര്‍ക്ക് അയയ്ച്ച കത്തിലാണ് രജ്പുത് ഇത് വ്യക്തമാക്കിയത്. സെലക്ടര്‍മാരും തന്നോടൊപ്പം ഇത് ശരി വയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 18നാണ് രാജ്പുത് തലവനായ സിഐസിയെ എംസിഎ പിരിച്ച് വിട്ടത്.