മാഞ്ചസ്റ്ററിൽ ഇന്ന് ഡോർട്മുണ്ട് എത്തും

 117772614 Haaland Body Getty

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ഇന്ന് നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ ജർമ്മൻ ക്ലബായ ഡോർട്മുണ്ട് ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. മാഞ്ചസ്റ്ററിൽ വെച്ചാണ് ആദ്യ പാദ മത്സരം നടക്കുന്നത്‌. ഗംഭീര ഫോമിൽ ഉള്ള സിറ്റിക്ക് തന്നെ ആണ് ഫുട്ബോൾ നിരക്ഷകർ മുൻ തൂക്കം നൽകുന്നത്. സിറ്റിക്ക് എല്ലാ താരങ്ങളും പൂർണ്ണ ഫിറ്റ്നെസിൽ ആണ് എന്ന നേട്ടവും ഉണ്ട്. ഡോർട്മുണ്ട് എന്നാൽ അത്ര നല്ല ഫോമിൽ അല്ല.

ബുണ്ടസ് ലീഗയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കും പുറത്താണ് അവർ ഉള്ളത്. പരിക്ക് കാരണം സാഞ്ചോയും വിറ്റ്സലും ഇന്ന് ഡോർട്മുണ്ട് നിരയിൽ ഉണ്ടാവുകയും ഇല്ല. എന്നാൽ ഹാളണ്ടിനെ ഫോം ഏതു കളിയും മാറ്റാൻ പോന്നതാണ്. അതിൽ തന്നെയാകും ഡോർട്മുണ്ടിന്റെ പ്രതീക്ഷയും. ഇന്ന് രാത്രി 12.30നണ് മത്സരം. സോണി നെറ്റ്വർക്കിൽ തത്സമയം കളി കാണാം.