തനിക്ക് ടോപ് ഓര്‍ഡറിൽ എവിടെയും കളിക്കാനാകുമെന്ന് സെലക്ടര്‍മാരോട് അറിയിച്ചിട്ടുണ്ട് – ഉസ്മാന്‍ ഖവാജ

ആഷസിനുള്ള ഓസ്ട്രേലിയന്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിയ്ക്കുകയാണെങ്കിൽ ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറിൽ എവിടെയും കളിക്കുവാന്‍ തനിക്കാകുമെന്ന് താന്‍ സെലക്ടര്‍മാരെ അറിയിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ഉസ്മാന്‍ ഖവാജ. എന്നാൽ ഓപ്പണിംഗിനെക്കാള്‍ കൂടുതൽ നല്ലത് തനിക്ക് മധ്യനിരയായിരിക്കുമെന്നും ഖവാജ കൂട്ടിചേര്‍ത്തു.

ഷെഫീൽഡ് ഷീൽഡിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഓസ്ട്രേലിയന്‍ താരം ഓസ്ട്രേലിയന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് ശ്രമിക്കുകയാണ്. 2019 ആഷസിന് ശേഷം ഓസ്ട്രേലിയന്‍ ടീമിലെ സ്ഥാനം ഖവാജയ്ക്ക് നഷ്ടമാകുകയായിരുന്നു.

ഗാബയിൽ ഖവാജയെ ഓപ്പൺ ചെയ്യിക്കണമെന്നുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് താരം തന്റെ മനസ്സ് തുറന്നത്. താന്‍ ഓപ്പണിംഗിന് തയ്യാറാണ് അതിൽ ഒരു പ്രശ്നവുമില്ല എന്നാൽ കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ക്യൂന്‍സ്‍ലാന്‍ഡിന് വേണ്ടി നാലാം നമ്പറിലാണ് ബാറ്റ് ചെയ്തിരുന്നതെന്ന് മറക്കരുതെന്നും ഖവാജ ഓര്‍മ്മിപ്പിച്ചു.

Previous articleബാഴ്സലോണ വിചാരിച്ചാൽ സിറ്റിയുടെ ഏതു താരത്തെയും സ്വന്തമാക്കാം
Next articleപ്രീക്വാര്‍ട്ടറിൽ കേരളത്തിന് എതിരാളികള്‍ ഹിമാച്ചൽ പ്രദേശ്