ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യ ഭയമില്ലാതെ കളിക്കണം എന്ന് ക്യാപ്റ്റൻ സൂര്യകുമാർ
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഭയരഹിത ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ ടീമിനോട് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാൻ ഇരിക്കെയാണ് സൂര്യകുമാർ തന്റെ പ്ലാനുകളെ കുറിച്ച് പറഞ്ഞത്.

“ടി20 ലോകകപ്പ് മനസ്സിൽ വെച്ചുകൊണ്ട്, അതുവരെ ഞങ്ങൾ കളിക്കാൻ പോകുന്ന എല്ലാ ഗെയിമുകൾ വളരെ പ്രധാനമാണ്. അവരോടുള്ള എന്റെ ടീമിനോടുള്ള എബ്റ്റെ സന്ദേശം വളരെ വ്യക്തമാണ്, ഭയമില്ലാതെ കളിക്കുക, ടീമിനെ സഹായിക്കാൻ ആവശ്യമായതെല്ലാം ചെയ്യുക, ഐപിഎല്ലിൽ അവർ അത് ചെയ്യുന്നു, അവർ അടുത്തിടെ ധാരാളം ആഭ്യന്തര ക്രിക്കറ്റും കളിച്ചിട്ടുണ്ട്, ”സൂര്യകുമാർ പറഞ്ഞു.
“യുവതാരങ്ങൾ എല്ലാം നല്ല ഫോമിലാണ്, ‘നിങ്ങളുടെ ഗ്രൗണ്ടിക് ചെന്ന് നിങ്ങളുടെ സമയം ആസ്വദിക്കൂ, നിങ്ങൾ സ്ഥിരമായി ചെയ്യുന്നത് ചെയ്യൂ’ ഇത് മാത്രമാണ് താൻ ആവശ്യപ്പെട്ടത്.” അദ്ദേഹം കൂട്ടിച്ചേർത്തു.