വില്യംസൺ 8-9 ആഴ്ച കളത്തിന് പുറത്തിരിക്കും, ശസ്ത്രക്രിയ ആവശ്യമില്ലെന്ന് കരുതുന്നു – ഗാരി സ്റ്റെഡ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കെയിന്‍ വില്യംസണിന് ശസ്ത്രക്രിയ ആവശ്യമായി വരില്ലെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ് ന്യൂസിലാണ്ട് മുഖ്യ കോച്ച് ഗാരി സ്റ്റെഡ്. കൈ മുട്ടിന്റെ പ്രശ്നം കാരണം താരം ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. എന്നാൽ താരം 8-9 ആഴ്ച കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നല്ലാതെ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരില്ലെന്നാണ് കരുതുന്നതെന്നാണ് ഗാരി സ്റ്റെഡ് വ്യക്തമാക്കിയത്.

ഇതോടെ ബംഗ്ലാദേശിനെതിരെയുള്ള ന്യൂസിലാണ്ടിന്റെ ഹോം പരമ്പരയിൽ കെയിന്‍ വില്യംസൺ കളിക്കില്ലെന്ന് ഉറപ്പായി.