വിദഗ്ദ ചികിത്സക്കായി ഗോസെൻസിനെ ജർമ്മനിയിലേക്കയച്ച് അറ്റലാന്റ

Jyotish

വിദഗ്ദ ചികിത്സക്കായി ജർമ്മ‌ൻ താരം റോബിൻ ഗോസെൻസിനെ ജന്മനാട്ടിലേക്കയച്ച് അറ്റലാന്റ. പരിക്കിനെ തുടർന്ന് ഇനി 2021ൽ കളിക്കാൻ ഗോസെൻസിനാവില്ല. സെപ്റ്റംബർ 30നാണ് അറ്റലാന്റ റൈറ്റ് ബാക്കായ വലങ്കാലിൽ പരിക്കേറ്റതിനെ തുടർന്ന് പുറത്ത് പോവുന്നത്. കഴിഞ്ഞ ആഴ്ച താരം അറ്റലാന്റയിൽ ട്രെയിനിംഗിൽ തിരിച്ചെത്തിയെങ്കിലും വീണ്ടും പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

2022ന്റെ തുടക്കത്തിൽ ഗോസെൻസ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ അറ്റലാന്റക്ക് വേണ്ടി 8 മത്സരങ്ങൾ കളിച്ച 27കാരനായ താരം രണ്ട് ഗോളുകളും ഒരു അസിസ്റ്റും ടീമിനായി നേടി. കഴിഞ്ഞ സീസണിലെ അറ്റലാന്റയുടെ കുതിപ്പിന് ചുക്കാൻ പിടിച്ചത് ഗോസെൻസായിരുന്നു. 44 മത്സരങ്ങളിൽ നിന്നും 12 ഗോളുകളും 8 അസിസ്റ്റുകളും അറ്റലാന്റക്കായി ഗോസെൻസ് നേടി.