Cricket

സുരക്ഷാ ഭീഷണി; 10 ശ്രീലങ്കൻ താരങ്ങൾ പാകിസ്ഥാനിലേക്കില്ല

പാകിസ്ഥാനെതിരെയുള്ള ശ്രീലങ്കയുടെ പര്യടനത്തിൽ നിന്ന് ശ്രീലങ്കയുടെ പത്തോളം താരം പങ്കെടുക്കില്ല. സുരക്ഷാ ഭീഷണിയെ തുടർന്നാണ് പ്രമുഖ താരങ്ങൾ ടീമിൽ നിന്ന് വിട്ട് നിൽക്കുന്നത്.  ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ദേശീയ ടീമുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് താരങ്ങൾ പരമ്പരയിൽ വിട്ട് നിൽക്കുന്നത്.

താരങ്ങൾക്ക് പരമ്പരയിൽ നിന്ന് വിട്ട് നിൽക്കാനുള്ള സ്വാതന്ത്ര്യം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നൽകിയിരുന്നു. തുടർന്നാണ് താരങ്ങൾ ടീമിൽ നിന്ന് വിട്ട് നിൽക്കുന്നത്. കരുണരത്നെ, മലിംഗ, ആഞ്ചെലോ മാത്യൂസ്, സുരംഗ ലക്മൽ, ദിനേശ് ചന്ദിമൽ, തിസാര പെരേര, അഖില ധനഞ്ജയ, ധനഞ്ജയ ഡി സിൽവ, കുശാൽ പെരേര, ഡിക്ക്വെല്ല എന്നിവരാണ്  ടീമിൽ നിന്ന് വിട്ടുനിൽക്കുന്നത്.

ശ്രീലങ്ക പാകിസ്ഥാനിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കാനാണ് നേരത്തെ തീരുമാനിച്ചത്. പരമ്പരക്കുള്ള ശ്രീലങ്കൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.