600 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്ക് ഫണ്ട് സമാഹരിച്ച് സുനിൽ ഗാവസ്‌കർ

600ൽപരം പാവപെട്ട കുട്ടികൾക്കുള്ള ഹൃദയ ശസ്ത്രക്രിയക്ക് ഫണ്ട് ശേഖരിച്ച് സുനിൽ ഗവാസ്കറുടെ നേതൃത്വത്തിലുള്ള H2H ഫൗണ്ടേഷൻ. അമേരിക്കയിൽ നടത്തിയ പര്യടനത്തിന്റെ ഭാഗമായാണ് ഇത്രയും കുട്ടികൾക്ക് ശസ്ത്രക്രിയ ചെയ്യാനുള്ള തുക ഗവാസ്കറും ഫൗണ്ടേഷനും സംഘടിപ്പിച്ചത്. 600 ശസ്ത്രക്രിയകളിൽ 34 എണ്ണവും സുനിൽ ഗാവസ്‌കർ ഒറ്റക്ക് തന്നെയാണ് നടത്തുന്നത്.

‘Freedom from CHD’ എന്ന പേരിൽ സംഘടിപ്പിച്ച അമേരിക്കൻ ടൂറിലാണ് ഇത്രയും ശസ്ത്രക്രിയക്ക് ആവശ്യമായ തുക സമാഹരിക്കാൻ H2H ഫൗണ്ടേഷനും സുനിൽ ഗവാസ്കറിനും സാധിച്ചത്. സത്യാ സായി സഞ്ജീവനി ഹോസ്പിറ്റലിൽ വെച്ചാവും ഹൃദയ ശസ്ത്രക്രിയ നടക്കുക.  2012 മുതൽ പതിനായിരത്തോളം ഹൃദയ ശസ്ത്രക്രിയകൾ സൗജനമായി ചെയ്തുകൊടുത്ത ഹോസ്പിറ്റലാണ് സത്യാ സായി സഞ്ജീവനി ഹോസ്പിറ്റൽ.