ഗോവ പോലീസ് കപ്പ്, എഫ് സി ഗോവ ഫൈനലിൽ

- Advertisement -

ഗോവ പോലീസ് കപ്പിൽ എഫ് സി ഗോവ റിസേർവ്സ് ഫൈനലിൽ. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ഡെമ്പോ എഫ് സിയെ തോൽപ്പിച്ചാണ് എഫ് സി ഗോവ ഫൈനലിൽ എത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം. ഗോവയ്ക്കു വേണ്ടി വിൻസി ബരെറ്റോയും ലാൽനുൻ തുംഗ്ലയും ഗോളുകൾ നേടി. മലയാലീ താരം ക്രിസ്റ്റി ഇന്നും ഗോവയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു.

കഴിഞ്ഞ മത്സരത്തിൽ ഗ്വാർഡിയൻ ഏഞ്ചൽസിനെ തോൽപ്പിച്ചായിരുന്നു എഫ് സി ഗോവ സെമിയിലേക്ക് എത്തിയിരുന്നത്. ഇനി ഫൈനലിൽ സ്പോർടിംഗ് ഗോവയെ ആൺ എഫ് സി ഗോവ നേരിടുക. ചർച്ചിൽ ബ്രദേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു സ്പോർടിങിന്റെ ഫൈനൽ പ്രവേശനം. സെപ്റ്റംബർ 19നാണ് ഫൈനൽ.

Advertisement