ഗില്ലിനും കരുൺ നായർക്കും അർദ്ധ സെഞ്ചുറി, ഇന്ത്യ ശക്തമായ നിലയിൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സൗത്ത് ആഫ്രിക്ക എ ടീമിനെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ എ ടീം 3 വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് എടുത്തു. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു.

തുടർന്ന് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമാവുകയായിരുന്നു. 5 റൺസ് എടുത്ത് അഭിമന്യൂ ഈശ്വരനും 6 റൺസ് എടുത്ത് പ്രിയങ്ക് പഞ്ചലുമാണ് ആദ്യ സെഷനിൽ തന്നെ പുറത്തായത്. എന്നാൽ തുടർന്ന് വന്ന കരുൺ നായരെ കൂട്ടുപിടിച്ച് ശുഭ്മൻ ഗിൽ ഇന്ത്യൻ സ്കോർ ഉയർത്തുകയായിരുന്നു.

ഇരുവരും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 135 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സെഞ്ചുറിക്ക് 8 റൺസ് അകലെ വെച്ച് 92 റൺസിന് ഗിൽ പുറത്തായെങ്കിലും ക്യാപ്റ്റൻ വൃദ്ധിമാൻ സാഹയെ കൂട്ടുപിടിച്ച് കരുണ നായർ ഇന്ത്യൻ സ്കോർ ഉയർത്തുകയായിരുന്നു. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ 78 റൺസുമായി കരുൺ നായരും 36 റൺസുമായി വൃദ്ധിമാൻ സാഹയുമാണ് ക്രീസിൽ ഉള്ളത്.