കളിക്കാരന്‍ പോസിറ്റീവ് ആയി, ബംഗ്ലാദേശ് എമേര്‍ജ്ജിംഗ് ഇലവന്‍ – അയര്‍ലണ്ട് എ മത്സരം ഉപേക്ഷിച്ചു

Ruhanpretorius

അയര്‍ലണ്ട് എ ടീമും ബംഗ്ലാദേശ് എമേര്‍ജിംഗ് ിലവനും ചേര്‍ന്നുള്ള മത്സരം 30 ഓവറുകള്‍ക്ക് ശേഷം ഉപേക്ഷിച്ചു. കളിയില്‍ പങ്കെടുത്ത ഒരു താരം കോവിഡ് പോസിറ്റീവ് ആണെന്ന ഫലം വന്നതോടെയാണ് മത്സരം ഉപേക്ഷിക്കുവാന്‍ ബംഗ്ലാദേശ് ബോര്‍ഡ് തീരുമാനിച്ചത്.

അയര്‍ലണ്ട് ഫാസ്റ്റ് ബൗളര്‍ റൂഹന്‍ പ്രിട്ടോറിയസ് ആണ് പോസിറ്റീവ് ആയത്. മത്സരത്തില്‍ ബംഗ്ലാദേശ് 122/4 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് കളി ഉപേക്ഷിക്കുവാനുള്ള തീരുമാനം എത്തിയത്. താരത്തിന്റെ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നുവെന്നും പിന്നീടുള്ള പരിശോധനയിലാണ് പോസിറ്റീവ് ആയി മാറിയതെന്നാണ് അയര്‍ലണ്ട് ക്രിക്കറ്റ് നല്‍കുന്ന വിശദീകരണം.

ബാക്കി താരങ്ങളുടെ ഒരുവട്ടം കൂടി പരിശോധന നടത്തുമെന്നാണ് ഇപ്പോള്‍ അറിയുന്ന വിവരം.