സോമര്‍സെറ്റില്‍ തന്റെ കരാര്‍ 2022 വരെ ദൈര്‍ഘിപ്പിച്ച് സ്റ്റീവ് ഡേവിസ്

Stevedavies

സോമര്‍സെറ്റുമായി തന്റെ കരാര്‍ പുതുക്കി മുന്‍ ഇംഗ്ലണ്ട് താരം സ്റ്റീവ് ഡേവിസ്. സോമര്‍സെറ്റിന്റെ വിക്കറ്റ് കീപ്പര്‍ താരമായ ഡേവിസ് 2022 വരെ കൗണ്ടിയില്‍ തുടരും. 2017 സീസണിന് മുമ്പാണ് സറേയില്‍ നിന്ന് താരം സോമര്‍സെറ്റില്‍ എത്തിയത്. ഇവിടെ 3300 ലധികം റണ്‍സും 200നടുത്ത് കീപ്പിംഗ് ഡിസ്മിസലുകളും താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

34 വയസ്സുകാരന്‍ താരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സോമര്‍സെറ്റുമായി കരാര്‍ പുതുക്കുന്ന ആറാമത്തെ താരം ആണ്. ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീഷ് ഉള്‍പ്പെടെ വേറെ അഞ്ച് താരങ്ങള്‍ കൂടി കൗണ്ടിയുമായുള്ള കരാര്‍ പുതുക്കിയിരുന്നു.

Previous articleഗ്ലാൻ മാർട്ടിൻസ് മോഹൻ ബഗാൻ വിട്ടു
Next articleആവശ്യമെങ്കില്‍ ടീമില്‍ ഒരു ഫാസ്റ്റ് ബൗളറെ കൂടി ഉള്‍പ്പെടുത്തു – മിസ്ബ ഉള്‍ ഹക്ക്