ആവശ്യമെങ്കില്‍ ടീമില്‍ ഒരു ഫാസ്റ്റ് ബൗളറെ കൂടി ഉള്‍പ്പെടുത്തു – മിസ്ബ ഉള്‍ ഹക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

റാവല്‍പിണ്ടിയിലെ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ടീമില്‍ ഒരു പേസ് ബൗളറെ കൂടി ഉള്‍പ്പെടുന്നത് പരിഗണിക്കുമെന്ന് അറിയിച്ച് മിസ്ബ ഉള്‍ ഹക്ക്. റാവല്‍പിണ്ടിയിലെ ടെസ്റ്റ് മത്സരങ്ങളില്‍ പേസര്‍മാര്‍ക്ക് പണ്ട് മുതലെ പ്രഭാവം ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഈ മാറ്റം അനിവാര്യമെങ്കില്‍ ടീം അതിന് മുതിരുമെന്ന് മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക് വ്യക്തമാക്കി.

ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്റെ സ്പിന്നര്‍മാരായ നൗമന്‍ അലിയും യസീര്‍ ഷായും 14 വിക്കറ്റാണ് നേടിയത്. സാഹചര്യങ്ങള്‍ അനുസരിച്ച് അവസാന നിമിഷം മാത്രമാവും തങ്ങള്‍ ഈ തീരുമാനം എടുക്കുകയെന്ന് മിസ്ബ സൂചിപ്പിച്ചു.