ലീഡ് നാനൂറിനും മേലെ, ശ്രീലങ്ക കുതിയ്ക്കുന്നു

ആറാം വിക്കറ്റിൽ ദിമുത് കരുണാരത്നേയും ധനന്‍ജയ ഡി സിൽവയും നേടിയ 126 റൺസ് കൂട്ടുകെട്ടിന്റെ ബലത്തിൽ പാക്കിസ്ഥാനെതിരെ നാലാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 444 റൺസ് ലീഡ് നേടി ശ്രീലങ്ക.

61 റൺസ് നേടിയ കരുണാരത്നേ പുറത്തായെങ്കിലും 84 റൺസ് നേടി ധനന്‍ജയ ഡി സിൽവ ക്രീസിൽ നിൽക്കുന്നുണ്ട്. 297/7 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ. ഒരു ഘട്ടത്തിൽ 117/5 എന്ന നിലയിൽ ആയിരുന്നു ടീം.