കോപ അമേരിക്കയിൽ ബ്രസീൽ വനിതകൾ ഫൈനലിൽ

20220727 130614

വനിതാ കോപ അമേരിക്കയിൽ ഒരിക്കൽ കൂടെ ബ്രസീൽ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ പരാഗ്വേയെ തോൽപ്പിച്ച് ആണ് ബ്രസീൽ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ബ്രസീലിന്റെ വിജയം. മത്സരത്തിന്റെ 16ആം മിനുട്ടിൽ ആരി ബോർഗസിലൂടെയാണ് ബ്രസീൽ ഇന്ന് ലീഡ് എടുത്തത്. ഒരു ഇടം കാലൻ ഷോട്ടിലൂടെ ആയിരുന്നു ബോർഗസ് ബ്രസീലിന് ലീഡ് നൽകിയത്.


20220727 131639
28ആം മിനുട്ടിൽ ബിയാട്രിസ് സെനരറ്റോയിലൂടെ ബ്രസീൽ രണ്ടാം ഗോളും നേടി. ഇതും ഒരു ഇടംകാലൻ സ്ട്രൈക്ക് ആയിരുന്നു. ഈ വിജയത്തോടെ ബ്രസീൽ അടുത്ത വനിതാ ലോകകപ്പിനു യോഗ്യത നേടി. ഫൈനലിൽ കൊളംബിയയെ ആകും ബ്രസീൽ നേരിടുക. അർജന്റീനയെ തോൽപ്പിച്ച് ആയിരുന്നു കൊളംബിയ ഫൈനലിൽ എത്തിയത്.

ഇതുവരെ നടന്ന എട്ട് വനിതാ കോപ അമേരിക്കയിൽ ഏഴിലും ബ്രസീൽ ആണ് കിരീടം നേടിയത്.