ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച തുടക്കം, മത്സരം സമനിലയിലേക്ക് നീങ്ങുന്നു

Lahirudimuth

വെസ്റ്റിന്‍ഡീസിനെതിരെ ആന്റിഗ്വ ടെസ്റ്റിന്റെ അഞ്ചാം ദിവസം 377 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക ലഞ്ചിന് പിരിയുമ്പോള്‍ 93/0 എന്ന നിലയില്‍. ദിമുത് കരുണാരത്നേയും ലഹിരു തിരിമന്നേയും ചേര്‍ന്ന് 93 റണ്‍സാണ് 34 ഓവറില്‍ നേടിയത്.

ഇനി 60 ഓവറുകളില്‍ 284 റണ്‍സെന്ന വലിയ ലക്ഷ്യമാണ് ശ്രീലങ്ക നേടേണ്ടത്. മത്സരം ഏറെക്കുറെ സമനിലയിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദിമുത് കരുണാരത്നേ 54 റണ്‍സും ലഹിരു തിരിമന്നേ 37 റണ്‍സുമാണ് നേടിയിട്ടുള്ളത്.