എറിയാനായത് 13 ഓവര്‍ മാത്രം, അഞ്ചാം ദിവസം മഴ മുടക്കി, വെല്ലിംഗ്ടണ്‍ ടെസ്റ്റ് രക്ഷിച്ച് ശ്രീലങ്ക

നാലാം ദിവസം ശ്രീലങ്കയ്ക്ക് തുണയായത് കുശല്‍ മെന്‍ഡിസ്-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ടാണെങ്കില്‍ വെല്ലിംഗ്ടണില്‍ അഞ്ചാം ദിവസം ഭൂരിഭാഗവും മഴ കവര്‍ന്നപ്പോള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. അപരാജിതരായി മെന്‍ഡിസും മാത്യൂസും നിന്നപ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 287/3 എന്ന നിലയിലായിരുന്നു. മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് 264 റണ്‍സുമായി പുറത്താകാതെ നിന്ന ടോം ലാഥമാണ്.

13/3 എന്ന നിലയില്‍ ഇന്നിംഗ്സ് വിജയം സ്വന്തമാക്കുവാനുള്ള സുവര്‍ണ്ണാവസരമാണ് ന്യൂസിലാണ്ട് നഷ്ടപ്പെടുത്തിയത്. 141 റണ്‍സ് നേടി കുശല്‍ മെന്‍ഡിസും 120 റണ്‍സും ആഞ്ചലോ മാത്യൂസും പുറത്താകാതെ നാലാം വിക്കറ്റില്‍ 274 റണ്‍സ് നേടി നില്‍ക്കുമ്പോളാണ് മഴ രംഗത്തെത്തുന്നത്.