ഹെർത്ത ബെർലിനെ സമനിലയിൽ തളച്ച് ഓഗ്സ്ബർഗ്

ബുണ്ടസ് ലീഗയിൽ ഹെർത്ത ബെർലിനെ ഓഗ്സ്ബർഗ് സമനിലയിൽ കുരുക്കി. നാല് ഗോൾ പിറന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ലോക്കിയും ദൂഡയും ഹെർത്തയ്ക്ക് വേണ്ടി ഗോളടിച്ചപ്പോൾ ഒഗ്സ്ബർഗിന്റെ ആശ്വാസഗോളുകൾ നേടിയത് ഹിന്റെറെഗറും കൂയുമാണ്. ഈ വിജയത്തോട് കൂടി ബുണ്ടസ് ലീഗയിൽ 13 സ്ഥാനത്തെത്താൻ ഒഗ്സ്ബർഗിനായി.

അതേ സമയം ഏഴാം സ്ഥാനത്ത് തുടരുകയാണ് ഹെർത്ത ബെർലിൻ. യൂറോപ്പ സ്പോട്ടുറപ്പിക്കാനുള്ള ഹെർത്തയുടെ ശ്രമങ്ങൾക്ക് തീരിച്ചടിയാണ് ഈ സമനില. സീസണിലാദ്യത്തെ തോൽവി വഴങ്ങിയ ബൊറുസിയ ഡോർട്ട്മുണ്ട് മുപ്പത്തിയൊൻപത് പോയന്റുമായി ലീഗിൽ ഒന്നാമതാണ്.