വേതനം സംബന്ധിച്ച് എതിര്‍പ്പ്, ഇംഗ്ലണ്ടിലേക്കുള്ള ടൂര്‍ കരാര്‍ ഒപ്പുവയ്ക്കാതെ ലങ്കൻ താരങ്ങൾ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് ടൂറിനായുള്ള കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ച് ലങ്കൻ താരങ്ങൾ. 38 താരങ്ങൾ തങ്ങളുടെ വേതനം വെട്ടിക്കുറച്ച ലങ്കൻ ബോര്‍ഡിന്റെ നീക്കത്തിൽ അതൃപ്തി അറിയിച്ച് ഇംഗ്ലണ്ടിലേക്കുള്ള ടൂറിനുള്ള കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ലങ്കയുടെ ഇംഗ്ലണ്ട് പര്യടനവും അതിന് ശേഷമുള്ള ഇന്ത്യൻ പര്യടനവും അവതാളത്തിലായേക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

കഴിഞ്ഞ ഒക്ടോബറിൽ കരാര്‍ അവസാനിച്ച ശേഷം താരങ്ങൾക്ക് ടൂര്‍ അനുസരിച്ചായിരുന്നു ബോര്‍ഡ് കരാര്‍ നല്‍കിയത്. കേന്ദ്ര കരാര്‍ സംവിധാനം ഒഴിവാക്കിയ പുതിയ നീക്കത്തിൽ വേതനവും വലിയ തോതിൽ കുറയ്ക്കുകയായിരുന്നു. കരാറുകളിലെ അവ്യക്തത കാരണം 38 താരങ്ങൾ കരാറിൽ ഒപ്പുവയ്ക്കുന്നില്ലെന്നാണ് മീഡിയ റിലീസിൽ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം കേന്ദ്ര കരാര്‍ 24 താരങ്ങള്‍ക്ക് നല്‍കിയിരുന്നു. കഴി‍ഞ്ഞ തവണത്തേത് 30 പേരായിരുന്നുവെങ്കിൽ ഇത്തവണ അത് കുറയ്ക്കുകയായിരുന്നു.

കരാര്‍ ഒപ്പുവയ്ക്കുവാൻ വിസമ്മതിച്ച താരങ്ങൾ
: Kusal Perera, Dimuth Karunaratne, Angelo Mathews, Dananjaya de Silva, Dinesh Chandimal, Kusal Mendis, Niroshan Dickwella, Suranga Lakmal, Dasun Shanaka, Wanindu Hasaranga, Lasith Embuldeniya, Pathum Nissanka, Lahiru Thirimanne, Dushmantha Chameera, Kasun Rajitha, Lakshan Sandakan, Vishwa Fernando, Isuru Udana, Oshada Fernando, Ramesh Mendis, Lahiru Kumara, Danushka Gunathilaka, Ashen Bandara, Akila Dananjaya, Chamika Karunaratne, Asitha Fernando, Binura Fernando, Shiran Fernando, Avishka Fernando, Ishan Jayaratne, Charith Asalanka, Dananjaya Lakshan, Nuwan Pradeep, Sadeera Samarawickrama, Kamil Mishara, Praveen Jayawickrama, Roshen Silva, Minod Bhanuka