ടെവസ് ബോക ജൂനിയേഴ്സ് വിട്ടു, വിരമിക്കാൻ സാധ്യത

 118810530 Tevez Getty

അർജന്റീനൻ താരം കാർലോസ് ടെവസ് ബോക ജൂനിയേഴ്സ് ക്ലബ് വിട്ടതായി അറിയിച്ചു. ബോക ജൂനിയേഴ്സിന്റെ രക്തമാണ് തന്റെ ശരീരത്തിൽ ഓടുന്നത്. ബോക ജൂനിയേഴ്സിനായല്ലാതെ ഒരു അർജന്റീന ക്ലബിനും താൻ കളിക്കില്ല എന്ന് പണ്ടെ തീരുമാനിച്ചതാണ്. അതുകൊണ്ട് തന്നെ ബോക ജൂനിയേഴ്സ് വിടുന്നതോടെ തന്റെ അർജന്റീനയിലെ കരിയർ അവാാാനിക്കുകയാണ് എന്ന് ടെവസ് പറഞ്ഞു. എന്നാൽ 37കാരനായ ടെവസ് വിരമിക്കുകയാണൊ എന്ന് വ്യക്തമാക്കിയില്ല.

ബോക ജൂനിയേഴ്സിനു വേണ്ടി കളിക്കാൻ തന്നെ പൂർണ്ണമായും സമർപ്പിക്കേണ്ടതുണ്ട്. പക്ഷെ ബോക ജൂനിയേഴ്സിന് വേണ്ടി കളിക്കാനുള്ള മാനസിക കരുത്ത് തനിക്ക് ഇപ്പോൾ ഇല്ല. തന്റെ പിതാവ് മരണപ്പെട്ടപ്പോൾ അതിൽ ഒന്നു സങ്കടപ്പെടാൻ വരെ സമയം കിട്ടിയില്ല എന്നും ടെവസ് പറഞ്ഞു. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, കൊറിയന്തസ്, യുവന്റസ്, എന്നീ ക്ലബുകൾക്ക് ഒക്കെ കളിച്ചിട്ടുള്ള താരമാണ് ടെവസ്.

Previous articleവേതനം സംബന്ധിച്ച് എതിര്‍പ്പ്, ഇംഗ്ലണ്ടിലേക്കുള്ള ടൂര്‍ കരാര്‍ ഒപ്പുവയ്ക്കാതെ ലങ്കൻ താരങ്ങൾ
Next articleപ്രീമിയർ ലീഗ് അവാർഡുകൾ, ഗാർഡിയോള മികച്ച പരിശീലകൻ