താൻ ഐപിഎലിൽ നിന്ന് പിന്മാറാൻ നിന്നപ്പോളാണ് ടൂര്‍ണ്ണമെന്റ് നിര്‍ത്തിവെച്ചത് – ചഹാൽ

Rcb Chahal Virat Kohli Ipl

ഐപിഎൽ നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് തന്നെ ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുവാൻ തീരുമാനിച്ചിരുന്നുവെന്ന് പറഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം യൂസുവേന്ദ്ര ചഹാൽ. താൻ ഐപിഎൽ കളിക്കുന്നതിനിടെ തന്റെ മാതാപിതാക്കള്‍ക്ക് കോവിഡ് വന്നിരുന്നുവെന്നും അച്ഛന്‍ ആശുപത്രിയിലും അമ്മ വീട്ടിൽ ക്വാറന്റീനിലുമായിരുന്നുവെന്ന് താരം പറഞ്ഞു.

മേയ് 3ന് ആണ് അവര്‍ പോസിറ്റീവായത്. ഏതാനും ദിവസത്തിനകം ടൂര്‍ണ്ണമെന്റ് നിര്‍ത്തേണ്ട സാഹചര്യം വന്നു. അതില്ലായിരുന്നുവെങ്കിലും താൻ പിന്മാറുവാനിരുന്നതാണെന്നും മാതാപിതാക്കളുടെ അസുഖ വിവരം അറിഞ്ഞ ശേഷം മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിച്ചിരുന്നില്ലെന്നും ചഹാൽ പറ‍ഞ്ഞു.

വിദേശ താരങ്ങളായ കെയിൻ റിച്ചാര്‍ഡ്സൺ, ആഡം സംപ, ആന്‍ഡ്രൂ ടൈ എന്നിവര്‍ മടങ്ങിയപ്പോൾ ഇന്ത്യൻ താരം അശ്വിനും ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കുന്നതിന് മുമ്പ് പിന്മാറിയിരുന്നു.

Previous article“റാഷ്ഫോർഡ് യൂറോ കപ്പിൽ സ്റ്റാർട്ട് ചെയ്യാൻ അർഹിക്കുന്നില്ല”
Next articleവേതനം സംബന്ധിച്ച് എതിര്‍പ്പ്, ഇംഗ്ലണ്ടിലേക്കുള്ള ടൂര്‍ കരാര്‍ ഒപ്പുവയ്ക്കാതെ ലങ്കൻ താരങ്ങൾ