ഉറപ്പ് നല്‍കി ശ്രീലങ്കന്‍ ബോര്‍ഡ്, പാക്കിസ്ഥാനിലേക്ക് ടീം എത്തും

- Advertisement -

ശ്രീലങ്കയുടെ പാക്കിസ്ഥാന്‍ പര്യടനം മുന്‍ നിശ്ചയിച്ച പോലെ നടക്കുമെന്ന് അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. സുരക്ഷ ഭീഷണി മൂലം പല പ്രമുഖ താരങ്ങളും പിന്മാറിയെങ്കിലും ശ്രീലങ്ക പര്യടനത്തിനുള്ള ടീമുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് പുതിയ ഭീഷണിയെത്തിയതോടെയാണ് ശ്രീലങ്കന്‍ സര്‍ക്കാരും വേണ്ടത്ര സുരക്ഷ ഉറപ്പാക്കിയിട്ട് മാത്രം പരമ്പരയുമായി മുന്നോട്ട് പോയാല്‍ മതിയെന്ന് അറിയിച്ചത്. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സുരക്ഷ സംബന്ധിച്ച് ഉറപ്പ് നല്‍കിയതോടെയാണ് ബോര്‍ഡ് ഇപ്പോള്‍ പരമ്പരയുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചത്.

ഇതുവരെ ഇത്തരത്തിലൊരു ഭീഷണി സ്ഥിതീകരിച്ചിട്ടില്ലെന്ന് ശ്രീലങ്കയുടെ പാക്കിസ്ഥാനിലെ ഹൈ കമ്മീഷന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതോടെ ദേശീയ ഇന്റലിജന്‍സ് തലവനും കാര്യം ഉറപ്പാക്കിയതോടെയാണ് ലങ്കന്‍ ബോര്‍ഡ് പരമ്പരയുമായി മുന്നോട്ട് പോകുവാനുള്ള തീരുമാനം എടുത്തത്.

Advertisement