ശ്രീലങ്കയ്ക്കും മികച്ച തുടക്കം, ചായയ്ക്ക തൊട്ടുമുമ്പ് തിരിമന്നേയെ നഷ്ടം

Lahiruthirimanne

ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 541/7 പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക മൂന്നാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 114/1 എന്ന നിലയില്‍. ഓപ്പണര്‍മാരായ ലഹിരു തിരിമന്നേയും ദിമുത് കരുണാരത്നേയും ലങ്കയ്ക്കായി കരുതലോടെയുള്ള തുടക്കമാണ് നല്‍കിയത്. എന്നാല്‍ രണ്ടാം സെഷനും വിക്കറ്റ് നഷ്ടമില്ലാതെ ലങ്ക അവസാനിപ്പിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് മെഹ്ദി ഹസന്‍ കൂട്ടുകെട്ട് തകര്‍ത്തത്.

58 റണ്‍സ് നേടിയ തിരിമന്നേയുടെ വിക്കറ്റ് വീഴ്ത്തിയാണ് ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് മെഹ്ദി ഹസന്‍ നേടിക്കൊടുത്തത്. 43 റണ്‍സുമായി ദിമുത് കരുണാരത്നേ ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 427 റണ്‍സ് ഇനിയും നേടിയാലേ ശ്രീലങ്കയ്ക്ക് ബംഗ്ലാദേശിന്റെ സ്കോര്‍ മറികടക്കാനാകുള്ളു.