സിംബാബ്‍വേ താരത്തിന്റെ ഹെല്‍മറ്റ് തകര്‍ത്ത് പാക്കിസ്ഥാന്റെ അരങ്ങേറ്റക്കാരനായ പേസര്‍

Arshadiqbal

പാക്കിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച അര്‍ഷദ് ഇക്ബാല്‍ സിംബാബ്‍വേ താരം തിനാഷേ കാമുന്‍ഹുകാംവേയുടെ ഹെല്‍മറ്റ് തകര്‍ക്കുന്ന കാഴ്ചയാണ് ഇന്ന് പാക്കിസ്ഥാന്‍ സിംബാബ്‍വേ മത്സരത്തിനിടെ കണ്ടത്. മത്സരത്തിലെ ഏഴാം ഓവറും തന്റെ രണ്ടാം ഓവറും എറിയാനെത്തിയ അര്‍ഷദ് ഇക്ബാല്‍ ഓവറിലെ മൂന്നാം പന്തില്‍ സിംബാബ്‍വേ ബാറ്റ്സ്മാന്‍ തിനാഷേയുടെ ഹെല്‍മറ്റില്‍ പന്ത് കൊള്ളിക്കുകയായിരുന്നു.

ഹെല്‍മറ്റിന്റെ ആദ്യത്തെ പ്രൊട്ടക്ഷന്‍ ലെയര്‍ താഴേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. താരം പിന്നീട് കണ്‍കഷന്‍ ടെസ്റ്റിന് വിധേയനായ ശേഷം ബാറ്റിംഗ് തുടര്‍ന്നു. അവസാനം റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ തിനാഷ് 28 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്.