ലഞ്ചിന് പിരിയുമ്പോള്‍ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

- Advertisement -

ന്യൂസിലാണ്ടിനെ 249 റണ്‍സിന് പുറത്താക്കി തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം. 13 ഓവറില്‍ 34 റണ്‍സ് നേടി നില്‍ക്കുന്ന ടീമിന് 10 റണ്‍സ് നേടിയ ലഹിരു തിരിമന്നയെയാണ് നഷ്ടമായത്. 23 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയും 1 റണ്‍സുമായ കുശല്‍ മെന്‍ഡിസുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ 215 റണ്‍സ് കൂടി ലങ്ക നേടേണ്ടതുണ്ട്.

അജാസ് പട്ടേലിനാണ് തിരിമന്നേയുടെ വിക്കറ്റ് ലഭിച്ചത്.

Advertisement