ഫണ്ടില്ല, അഫ്ഗാനിസ്ഥാനതിരെ ടി20 പരമ്പരയും ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റും ഉപേക്ഷിച്ച് അയര്‍ലണ്ട്, ശ്രീലങ്കന്‍ ടൂര്‍ നീട്ടി വെച്ചു

ഏക ടെസ്റ്റിനായി ശ്രീലങ്കയിലേക്കുള്ള അയര്‍ലണ്ടിന്റെ പര്യടനം നീട്ടി വെച്ചു. ഫെബ്രുവരി എട്ടിന് നടക്കേണ്ട ടെസ്റ്റ് മത്സരം നീട്ടി വയ്ക്കുകയാണെന്ന് ശ്രീലങ്ക ക്രിക്കറ്റാണ് സ്ഥിരീകരണം നല്‍കിയത്. കഴിഞ്ഞ ദിവസം ഫണ്ടില്ലാത്തതിനാല്‍ അയര്‍ലണ്ട് അഫ്ഗാനിസ്ഥാനിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ടി20 മത്സരവും ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റും ഉപേക്ഷിച്ചിരുന്നു. ശ്രീലങ്കന്‍ പര്യടനത്തിന്റെ പുതിയ തീയ്യതികള്‍ പിന്നീട് മാത്രമേ അയയ്ക്കുകയുള്ളു.

2017ല്‍ ടെസ്റ്റ് പദവി ലഭിച്ച ശേഷം മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമല്ല.