പാക്കിസ്ഥാനിലേക്ക് എത്തുന്ന എംസിസി സ്ക്വാഡിനെ കുമാര്‍ സംഗക്കാര നയിക്കും

2020ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന എംസിസി സ്ക്വാഡിനെ കുമാര്‍ സംഗക്കാ നയിക്കും. എംസിസിയുടെ ലോക ക്രിക്കറ്റ് കമ്മിറ്റി പാക്കിസ്ഥാനിലെ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായിട്ടുള്ള പര്യടനം ആണിത്. പാക്കിസ്ഥാനിലേക്ക് പത്ത് വര്‍ഷത്തിന് ശേഷം ശ്രീലങ്ക ടെസ്റ്റ് മത്സരങ്ങള്‍ക്കായ എത്തിയപ്പോളാണ് രാജ്യത്തിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് വീണം മടങ്ങിയെത്തുന്നത്. 2009ലെ ദാരുണമായ സംഭവങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്താരാഷ്ട്രതലത്തില്‍ ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കുകയാണ്, അപ്പോള്‍ പാക്കിസ്ഥാന്‍ പോലുള്ള രാജ്യത്തെ ക്രിക്കറ്റിനെ പിന്തുണയ്ക്കേണ്ടതുണ്ടെന്ന് എംസിസി പ്രസിഡന്റായ സംഗക്കാര പറഞ്ഞു.

എംസിസി ടീമിനെ നയിക്കാനാകുന്നതിന്റെ ആവേശത്തിലാണ് താനെന്ന് സംഗക്കാര വെളിപ്പെടുത്തി. ഫെബ്രുവരിയിലാണ് മത്സരങ്ങള്‍ നടക്കുക.

Previous articleഷഹീന്‍ അഫ്രീദിയെ സ്വന്തമാക്കി ഹാംഷയര്‍
Next articleഫണ്ടില്ല, അഫ്ഗാനിസ്ഥാനതിരെ ടി20 പരമ്പരയും ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റും ഉപേക്ഷിച്ച് അയര്‍ലണ്ട്, ശ്രീലങ്കന്‍ ടൂര്‍ നീട്ടി വെച്ചു