ഗാബയില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക, ബില്ലി സ്റ്റാന്‍ലേക്ക് ഓസ്ട്രേലിയന്‍ ടീമിലേക്ക് എത്തുന്നു

- Advertisement -

ഗാബയില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ആദ്യ മത്സരത്തിലെ വമ്പന്‍ പരാജയത്തിന് ശേഷം ശ്രീലങ്കയ്ക്ക് പരമ്പരയിലെ തങ്ങളുടെ സാധ്യത നിലനിര്‍ത്തുവാന്‍ ജയം നേടേണ്ടതുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ഓസ്ട്രേലിയന്‍ നിരയിലേക്ക് ബില്ലി സ്റ്റാന്‍ലേക്ക് എത്തുന്നു. ഓസ്ട്രേലിയന്‍ നിരയില്‍ ഈ ഒരു മാറ്റം മാത്രമാണുള്ളത്. അതേ സമയം ശ്രീലങ്കന്‍ നിരയില്‍ മൂന്ന് മാറ്റമുണ്ട്, ഭാനുക, ഒഷാഡ, കസുന്‍ രജിത എന്നിവര്‍ക്ക് പകരം അവിഷ്ക ഫെര്‍ണാണ്ടോ, നിരോഷന്‍ ഡിക്ക്വെല്ല, ഇസ്രു ഉഡാന എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

ശ്രീലങ്ക: ധനുഷ്ക ഗുണതിലക, അവിഷ്ക ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിസ്, കുശല്‍ പെരേര, നിരോഷന്‍ ഡിക്ക്വെല്ല, ദസുന്‍ ഷനക, വനിഡു ഹസരംഗ, ഇസ്രു ഉഡാന, ലക്ഷന്‍ സണ്ടകന്‍, ലസിത് മലിംഗ, നുവാന്‍ പ്രദീപ്

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, ആഷ്ടണ്‍ ടര്‍ണര്‍, അലെക്സ് കാറെ, ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ആഡം സംപ, ബില്ലി സ്റ്റാന്‍ലേക്ക്.

Advertisement