രണ്ട് വിക്കറ്റുകളും നഷ്ടം, ശ്രീലങ്കയെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി

- Advertisement -

660 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങുന്ന ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 2 വിക്കറ്റ് നഷ്ടം. 2 ദിവസത്തെ കളി അവശേഷിക്കെ 636 റണ്‍സ് കൂടി വിജയത്തിനായി നേടേണ്ടിയിരിക്കുന്ന ശ്രീലങ്ക മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 24/2 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ദിമുത് കരുണാരത്നേയും(0), ധനുഷ്ക ഗുണതിലകയും പവലിയനിലേക്ക് തിരിച്ചെത്തിയപ്പോള്‍ ദിനേശ് ചന്ദിമലും(14*) കുശല്‍ മെന്‍ഡിസും(6*) ആണ് ക്രീസില്‍ നില്‍ക്കുന്നത്.

ടിം സൗത്തിയും ട്രെന്റ് ബോള്‍ട്ടും ഓരോ വിക്കറ്റ് നേടിയിട്ടുണ്ട്.

Advertisement