ശ്രീലങ്ക 258 റണ്‍സിന് ഓള്‍ഔട്ട്, 96 റണ്‍സ് ഇന്നിംഗ്സ് ലീഡുമായി വെസ്റ്റിന്‍ഡീസ്

Westindies

ആന്റിഗ്വ ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ സെഷനില്‍ തന്നെ ഓള്‍ഔട്ട് ആയി ശ്രീലങ്ക. 51 റണ്‍സ് നേടിയ പതും നിസ്സങ്കയുടെയും റണ്ണൊന്നുമെടുക്കാത്ത വിശ്വ ഫെര്‍ണാണ്ടോയുടെയും വിക്കറ്റ് കെമര്‍ റോച്ച് ഒരേ ഓവറില്‍ വീഴ്ത്തിയാണ് ശ്രീലങ്കയുടെ ഇന്നിംഗ്സിന് തിരശ്ശീല കുറിച്ചത്.

കെമര്‍ റോച്ച് മൂന്ന് വിക്കറ്റും അല്‍സാരി, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് നേടിയത്. മത്സരത്തില്‍ 96 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ആതിഥേയര്‍ സ്വന്തമാക്കിയിട്ടുള്ളത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വെസ്റ്റിന്‍ഡീസ് 41/1 എന്ന നിലയിലാണ് 12 ഓവറില്‍.